മലമ്പനി പ്രതിരോധ മാസാചരണം സമാപിച്ചു
മലപ്പുറം: ദേശീയ മലമ്പനി മാസാചരണത്തിന്റെ ജില്ലാതല സമാപനവും സെമിനാറും എം.ഇ.എസ് മെഡിക്കല്‍ കോളജ് കമ്യൂനിറ്റി മെഡിസിന്‍ മേധാവി ഡോ. ഷീലാ ഹവേലി നിര്‍വഹിച്ചു.
മൂന്നു പതിറ്റാണ്ടിനു മുമ്പു തന്നെ സംസ്ഥാനത്തു നിന്നും നിര്‍മാര്‍ജനം ചെയ്ത മലമ്പനി രോഗം ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം മൂലം തിരിച്ചുവന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ടു ജനകീയ അവബോധമുണ്ടാക്കാന്‍ ജൂണ്‍ എട്ടു മുതല്‍ വിവിധ തലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ ആരോഗ്യ വകുപ്പു സംഘടിപ്പിച്ചിരുന്നു.
എം.ഇ.എസ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ അസോസിയെറ്റ് പ്രൊഫസര്‍ ഡോ. എന്‍.എം. സെബാസ്റ്റ്യന്‍, ജില്ലാ മലേരിയ ഓഫിസര്‍ ബി.എസ്. അനില്‍കുമാര്‍, അസി. പ്രഫസര്‍. ഡോ. ജയ്ഷ മുഹമ്മദ് അലി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഡെപ്യൂട്ടി മാസ് മീഡിയാ ഓഫിസര്‍ സാദിഖലി, ഡോ. ബിനുസ് കണ്ണിയന്‍, ഡോ. മീരാ കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."