കുടുംബശ്രീയെ രാഷ്ട്രീയവല്‍ക്കരിക്കരുത്: എന്‍.ജി.ഒ സംഘ്
കാസര്‍കോട്: കുടുംബശ്രീയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എന്‍.ജി.ഒ സംഘ് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കുടുംബശ്രീയെ ഹിന്ദു വിരുദ്ധാശയങ്ങളും കമ്യൂണിസ്റ്റ് ആശയങ്ങളും പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
നേരത്തെ കുടുംബശ്രീ ഓഫിസില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ട് സി.പി.എം അനുഭാവികളെ കുത്തിനിറച്ച് കുടുംബശ്രീയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഹൈന്ദവ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള നീക്കത്തില്‍നിന്നു കുടുംബശ്രീ ജില്ലാ മിഷന് പിന്മാറിയില്ലെങ്കില് ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്നും എന്‍.ജി.ഒ സംഘ് ജില്ലാ കമ്മിറ്റിയോഗം മുന്നറിയിപ്പ് നല്കി. ജില്ലാ പ്രസിഡന്റ് എം. ഗംഗാധര അധ്യക്ഷനായി.
പി. പീതാംബരന്, സി. വിജയന്, എം. ബാബു, കെ. കരുണാകരന്, പൂവപ്പഷെട്ടി, കെ. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."