മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം: എടത്വാ ഓഫിസ് ഇന്ന് ഉപരോധിക്കും
എടത്വ: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിനെതിരെ വൈദ്യുതി ഓഫിസ് ഉപരോധിക്കുന്നു.
എടത്വ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്ന എടത്വ, തലവടി പഞ്ചായത്തു പ്രദേശങ്ങളില്‍ എല്ലാ ദിവസവും മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിനെ തുടര്‍ന്നാണ് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10 മുതലാണ് എടത്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് ഉപരോധിക്കുന്നത്. 110 കെ.വി. സബ് സ്റ്റേഷന്‍ സ്ഥാപിതമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും തടസ രഹിതമായി നല്ല വോള്‍ട്ടേജില്‍ വൈദ്യുതി വിതരണം ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
മന്ത്രിമാര്‍ ഉള്‍പെടെ ഉള്ളവര്‍ക്ക് നിവേദനം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യോഗം കുറ്റപെടുത്തി. പ്രസിഡന്റ് പി.കെ സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം, പി.കെ ഗോപിനാഥ്, എസ്. അരവിന്ദന്‍, പി.വി. നാരായണമേനോന്‍, കുഞ്ഞുമോന്‍ അമ്പിയായം, ഒ.സി തോമസ്, ഡോ. ജോണ്‍സണ്‍ വി ഇടിക്കുള, കുഞ്ഞുമോന്‍ പട്ടത്താനം, ജിനോ മണക്കളം, ജയ്മാത്യു പറപ്പള്ളി, എസ് സനില്‍കുമാര്‍, കെ.സി തങ്കപ്പന്‍, കെ നാരായണപണിക്കര്‍, കെ.പി തമ്പി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."