HOME
DETAILS

ഒരുകോടി വിത്തുപാക്കറ്റുകളും രണ്ടുകോടി പച്ചക്കറിതൈകളും വിതരണം ചെയ്യും: കൃഷിമന്ത്രി

  
backup
June 02 2018 | 05:06 AM

%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81

 

കാസര്‍കോട്: കൃഷിവകുപ്പിന്റെ 'ഓണത്തിനൊരുമുറം പച്ചക്കറി' എന്ന പദ്ധതിയുടെ ഭാഗമായി ഓണത്തിനു വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍നിന്നു തന്നെ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു നടപ്പാക്കുന്ന പദ്ധതിക്കു മുന്നൊരുക്കമായി വിവിധയിനം പച്ചക്കറി വിത്തുകള്‍ അടങ്ങിയ ഒരുകോടി പച്ചക്കറി വിത്ത് പാക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കുമായി വിതരണം ചെയ്യുമെന്ന്് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. പരിസ്ഥിതിദിനത്തിനു തന്നെ എല്ലാ സ്‌കൂളുകളിലും പച്ചക്കറിവിത്തുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ രണ്ടുകോടി പച്ചക്കറിതൈകള്‍ കര്‍ഷകര്‍ക്കു സൗജന്യമായി നല്‍കും.പച്ചക്കറികള്‍ നട്ടുപിടിപ്പിച്ച 25 ഗ്രോബാഗുകള്‍ അടങ്ങിയ 42,000 ഗ്രോബാഗ് യൂനിറ്റുകളാണ് നഗരപ്രദേശങ്ങളില്‍ വിതരണം ചെയ്യുക.
ഈ വര്‍ഷം 80 കോടി രൂപയാണ് പച്ചക്കറി കൃഷിക്ക് ബജറ്റ് വിഹിതമായി അനുവദിച്ചിട്ടുള്ളത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, സന്നദ്ധസംഘടനകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ ഈ പദ്ധതിയുടെ വിജയത്തില്‍ പങ്കാളികളാകും.
വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 15 കര്‍ഷകര്‍ അടങ്ങുന്ന ക്ലസ്റ്ററുകള്‍ കൃഷിഭവന്‍ തലത്തില്‍ രൂപീകരിച്ചിട്ടുണ്ട്. 15000 രൂപ ഹെക്ടറിന് എന്ന നിരക്കില്‍ ഇവര്‍ക്കു ധനസഹായം നല്‍കും. തരിശു സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിനായി 30,000 രൂപയാണ് ഹെക്ടറിന് ധനസഹായം. 100 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള മഴമറയ്ക്ക് പരമാവധി 50,000 രൂപ വരെ ധനസഹായം നല്‍കും.
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ ചെലവില്‍ കണികാ ജലസേചനം നടത്തുന്നതിനായി ഫാമിലി ഗ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം ഈ വര്‍ഷവും തുടരും. ബഹുവര്‍ഷ പച്ചക്കറികളായ അഗത്തി, മുരിങ്ങ, കറിവേപ്പില, പപ്പായ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി പച്ചക്കറി തൈകള്‍ അടങ്ങിയ കിറ്റുകള്‍ ഒരു കിറ്റിന് 100 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. 10 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുളള മിനി പോളീഹൗസിന് യൂനിറ്റ് ഒന്നിന് 45,000 രൂപയും 20 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുളള പോളീഹൗസിന് യൂനിറ്റ് ഒന്നിന് 60,000 രൂപയുമാണ് ധനസഹായം. പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കുവാനായി ഊര്‍ജ്ജരഹിത ശീതീകരണ യൂണിറ്റ് നിര്‍മിക്കുന്നതിനായി 15000 രൂപധനസഹായം നല്‍കുന്നുണ്ട്. ശീതീകരണ യൂനിറ്റില്‍ ഒരാഴ്ച വരെ പച്ചക്കറികള്‍ കേടുകൂടാതെ സംരക്ഷിക്കാനുമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  23 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  23 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  23 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  23 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  23 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  23 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  23 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  23 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  23 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  23 days ago