കൈ നിറയെ മാമ്പഴവുമായി അവര്‍ അവധിക്കാലത്തേക്ക്
ആലപ്പുഴ: കൈ നിറയെ മാമ്പഴവുമായി അവര്‍ അവധിക്കാലം ആഘോഷിക്കാന്‍ വീടുകളിലേക്ക് മടങ്ങി. ആലപ്പുഴ ഗവ. ടി.ഡി.ജെ.ബി സ്‌കൂളിലെ കുട്ടികള്‍ക്കാണ് അധ്യയന വര്‍ഷത്തിന്റെ അവസാനദിനത്തില്‍ കൈ നിറയെ മാമ്പഴങ്ങള്‍ സമ്മാനമായി ലഭിച്ചത്.
സ്‌കൂള്‍ പി.ടി.എയും അധ്യാപകരും ചേര്‍ന്ന് നേരത്തെ തന്നെ പറിച്ചെടുത്ത് സൂക്ഷിച്ച മാങ്ങകള്‍ അവസാന പരീക്ഷാദിനത്തില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. അവസാന ദിനത്തില്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ വക വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
പി.ടി.എ പ്രസിഡന്റ് എം.എച്ച് റിജി, ഹെഡ് മിസ്ട്രസ് മേഴ്‌സി ആന്റണി കാട്ടടി, സ്റ്റാഫ് സെക്രട്ടറി ടി.എ യൂനുസ്, വി.ടി ഐവി, ഏലിയാമ്മ തോമസ്, രഞ്ജിതകുമാരി, സുജിന, ഷൈല പി.ടി.എ കമ്മിറ്റി അംഗങ്ങളായ അജിത്കുമാര്‍, മുബീന, സിന്ധു, രശ്മി, പ്രസന്ന, അംബിക, സിനി, ജയലക്ഷ്മി, സാബിറ, നസീമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."