കുവൈത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചു; തിരിച്ചുപോകുവരുടെ യാത്രാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
കുവൈത്ത്‌സിറ്റി: പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തി തിരിച്ചുപോവുന്ന വിദേശികളുടെ യാത്രാചെലവ് കുവൈത്ത് സര്‍ക്കാര്‍ വഹിക്കും.
അനധികൃതമായി താമസിച്ചതിന്റെ പിഴ പൂര്‍ണമായി ഒഴിവാക്കിയാണ് ഏപ്രില്‍ ഒുമുതല്‍ 30 വരെ തിരിച്ചുപോവാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
നിയമാനുസൃതം വീണ്ടും കുവൈത്തിലേക്ക് തിരിച്ചുവരുതിനും തടസമില്ല.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് മുതല്‍ യാത്ര ദിവസം വരെ താമസിക്കാനുള്ള സംവിധാനവും അധികൃതര്‍ ഒരുക്കുുണ്ട്.
നിയമ വിരുദ്ധമായി താമസിക്കു ഓരോ രാജ്യക്കാര്‍ക്കും വ്യത്യസ്ത തിയതികളും നല്‍കിയിട്ടുണ്ട്.ഇന്ത്യക്കാര്‍ ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 15 വരെ തീയതികളിലാണ് തിരിച്ചുപോവാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത.
പുരുഷന്മാര്‍ അല്‍ മുത്ത ബോയ്‌സ് സ്‌കൂളിലും (ഫര്‍വാനിയ, ബ്ലോക്ക് 1, സ്ട്രീറ്റ് 122), സ്ത്രീകള്‍ ഫര്‍വാനിയ ഗേള്‍സ് സ്‌കൂളിലും (ഫര്‍വാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76) ആണ് ഹാജരാകേണ്ടത്. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയാണ് പ്രവര്‍ത്തന സമയം.
ഏപ്രില്‍ ഒുമുതല്‍ അഞ്ചുവരെ ഫിലിപ്പീന്‍സുകാര്‍, ഏപ്രില്‍ ആറുമുതല്‍ 10 വരെ ഈജിപ്തുകാര്‍, 11 മുതല്‍ 15 വരെ ഇന്ത്യക്കാര്‍ 16 മുതല്‍ 20 വരെ ബംഗ്ലാദേശികള്‍, 21 മുതല്‍ 25 വരെ ശ്രീലങ്കക്കാര്‍, 26 മുതല്‍ 30 വരെ മറ്റു രാജ്യക്കാര്‍ എ രീതിയിലാണ് നടപടിക്രമങ്ങള്‍ക്ക് തീയതി നിശ്ചയിച്ചിട്ടുള്ളത്..
യാത്രാവിലക്കോ കോടതി വ്യവഹാരങ്ങളോ ഉള്ളവര്‍ക്ക് റെസിഡെന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷനെ സമീപിച്ച് കേസില്‍ പുനഃപരിശോധന ആവശ്യപ്പെട്ടു പരിഹാരം കണ്ടതിന് ശേഷമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാവൂ.
അനധികൃത താമസക്കാര്‍ക്ക് നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായി പിഴയടച്ച് ഇഖാമയുണ്ടാക്കാവുതുമാണ്.നിശ്ചിത സമയത്തിനുള്ളില്‍ ഇളവ് പ്രയോജനപ്പെടുത്താത്ത താമസനിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."