ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഫിന്‍ജാല്‍ ചുഴലിക്കാറ്റായി മാറിയതിനെ തുടര്‍ന്ന് ചെന്നൈ അടക്കം ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം സ്‌പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. 2299 ദുരിതാശ്വാസ ക്യാമ്പുകളും സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് നാളെ നടക്കാനിരുന്ന രാഷ്ട്രപതിയുടെ പരിപാടിയും റദ്ദാക്കി.
നാളെ ചെന്നൈ അടക്കം വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Cyclone Fingal Schools in 6 Tamil Nadu Districts to Remain Closed Tomorrow
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."