മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സീറ്റ് സംവരണം സ്വകാര്യ ബസുകള്‍ പാലിക്കുന്നില്ലെന്ന്
കൊച്ചി: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഡി.സി.സി ഓഫിസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു.ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
തുടര്‍ന്നും പിരിഞ്ഞ് പോകാന്‍ തയ്യാറാകാതിരുന്ന പ്രവര്‍ത്തകരെ പൊലിസ് വിരട്ടിയോടിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ധര്‍ണ ഉദ്ഘാടനം ചെയ്തു. ചോദ്യപ്പേപ്പര്‍ വിവാദത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അതിന് കാരണക്കാരനായ വിദ്യാഭ്യാസ മന്ത്രി പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് തടയുമെന്നും അഭിജിത് പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് എസ്.എസ്.എല്‍.സി പരീക്ഷ രണ്ടാമത് നടത്തുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചെറിയ കാര്യങ്ങള്‍ക്ക് പോലും സമരരംഗത്തിറങ്ങിയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളെ ഇപ്പോള്‍ കാണാനില്ല.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം.സംഭവത്തിന് കൂട്ടുനിന്ന ഇടതുപക്ഷ അധ്യാപക സംഘടനയ്‌ക്കെതിരെ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധര്‍ണയില്‍ ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എ അജ്മല്‍, അനു ലോനച്ചന്‍, അനു അന്ന ജേക്കബ്, രാംലാല്‍, പി.എസ് അജ്മല്‍, ജില്ല വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് .എസ്.നായര്‍, കോണ്‍ഗ്രസ് നേതാക്കളായ ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ്, ദീപക് ജോയി, ടിറ്റോ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."