ഇരുമ്പോത്തിങ്ങലില്‍ കിണറുകളിലെ വെള്ളത്തിന് മഞ്ഞനിറം
തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയിലെ വെള്ളത്തില്‍ ഉപ്പിന്റെ തോത് വര്‍ധിച്ചതോടെ ജനം ആശങ്കയില്‍. പുഴയോര വാസികളുടെ കിണറുകളിലെ വെള്ളത്തിനും നിറവ്യത്യാസം വന്നിട്ടുണ്ട്. ഇരുമ്പോത്തിങ്ങല്‍ ഭാഗത്തെ മിക്ക കിണറുകളിലെ വെള്ളത്തിനും മഞ്ഞനിറമാണ്. വെള്ളം സ്വന്തമായി ഫില്‍റ്റര്‍ ചെയ്താണ് പല വീട്ടുകാരും ആവശ്യത്തിനുള്ള ശുദ്ധജലം കണ്ടെത്തുന്നത്. നൂറിലേറെ കുടുബംങ്ങളാണ് ഈ ഭാഗത്ത് ശുദ്ധജലക്ഷാമം നേരിടുന്നത്.
വാട്ടര്‍ അതോറിറ്റിയുടെ വെള്ളവും ഇവിടുത്തുകാര്‍ക്കില്ല എന്നതാണ് ഏറെ പ്രശ്‌നം. എല്ലാ വേനല്‍ക്കാലത്തും ശകതമായ ശുദ്ധജല ക്ഷാമം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രദേശവാസികള്‍ വെള്ളം ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചുവെങ്കിലും ഫലമുണ്ടായിട്ടില്ല.
കിണറുകളില്‍ വെള്ളമുണ്ടെങ്കിലും പാചകത്തിനും അലക്കാനും കുളിക്കാനുമെല്ലാം കലങ്ങിയ വെള്ളം ഫില്‍റ്റര്‍ ചെയ്തിട്ടുവേണം ഉപയോഗിക്കാന്‍. തേഞ്ഞിപ്പലം - വള്ളിക്കുന്ന് പഞ്ചായത്തികളെ ബന്ധിപ്പിച്ച് ഇരുമ്പോത്തിങ്ങല്‍ കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മക്കാന്‍ കഴിഞ്ഞ ബജറ്റില്‍ 36 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ബ്രിഡ്ജ് വരുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."