തിരുവനന്തപുരത്തെ കൊവിഡ് മരണം: വൈറസ് ബാധ സമ്പര്‍ക്കത്തിലൂടെയെന്ന് പ്രാഥമിക നിഗമനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവന്തപുരത്ത് മരിച്ചയാള്‍ക്ക് കൊവിഡ് ബാധയുണ്ടായത് സമ്പര്‍ത്തിലൂടെയെന്നാണ് പ്രാഥമിക നിഗമനമെന്ന് ആരോഗ്യമന്ത്രി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. കേരളത്തില്‍ മരിച്ച രണ്ടു പേരും പ്രായമായവരും മറ്റു രോഗങ്ങള്‍ ഉള്ളവരായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഒരു മരണം പോലും ഉണ്ടാകരുതെന്ന് എന്നാഗ്രഹിച്ചു. പരമാവധി ശ്രമിച്ചു. ഡോക്ടര്‍മാര്‍ ആകുന്നതെല്ലാം ചെയ്തുവെന്ന് അവര്‍ പറഞ്ഞു. ബന്ധുക്കളെയെല്ലാം ഐസൊലേഷനില്‍ ആക്കിയിട്ടുണ്ട്. ഇദ്ദേഹവുമായി ആരെങ്കിലും സംസാരിക്കുകയോ അടുത്ത് ഇടപഴകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ സ്വയം ഐസൊലേഷനില്‍ ആവണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. അതിനിടക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ മാത്രം ഡോക്ടര്‍മാരെ സമീപിക്കുക. ഇദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയാത്തതുകൊണ്ട് നേരിട്ട് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കളില്‍ നിന്നാണ് വിവരങ്ങള്‍ സേഖരിക്കുന്നത്. പൂര്‍ണമായ വിവരം ലഭിക്കാതെ റൂട്ട് മാപ്പ് പുറത്തു വിടാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."