HOME
DETAILS
MAL
ലോക്ക്ഡൗണ്‍ കാലത്ത് പിറന്ന കുഞ്ഞിന് പേര് 'ലോക്ക്ഡൗണ്‍'
backup
April 01 2020 | 09:04 AM
ലക്നൗ: ലോക്ക്ഡൗണ്‍ കാലത്ത് പിറന്ന കുഞ്ഞിന് 'ലോക്ക്ഡൗണ്‍' എന്ന് പേരുവിളിച്ച് ഉത്തര്‍പ്രദേശിലെ ദമ്പതികള്‍. രാജ്യത്തെ രക്ഷിക്കാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയോടുള്ള നന്ദി സൂചകമായിട്ടാണത്രെ അവര്‍ കുഞ്ഞിനെ ഇങ്ങനെ വിളിച്ചത്.
ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന സന്ദേശം ജനങ്ങള്‍ നല്‍കണമെന്ന ഉദ്ദേശം കൂടി തീരുമാനത്തിന് പിന്നിലുണ്ടെന്ന് ദമ്പതികള്‍ പറയുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ താനും കുടുംബം വീട്ടില്‍ തന്നെ കഴിയുകയാണ്. ഇത് കഴിയുന്നതുവരെ വീട്ടിലേക്ക് ആരും വരരുതെന്ന് ബന്ധുക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പവന് പറയുന്നു. കുട്ടി ജനിച്ചതിന്റെ ആഘോഷ പരിപാടികള്‍ ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ നീട്ടിവെച്ചിരിക്കുകയാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."