HOME
DETAILS

കൊവിഡ് ഭീഷണിക്കൊപ്പം പ്രവാസി  കുടുംബങ്ങള്‍ വരുമാന നഷ്ടഭീതിയില്‍ 

  
backup
April 01 2020 | 21:04 PM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0
 
 
കൊച്ചി: കൊവിഡ് -19 ഗള്‍ഫ് നാടുകളില്‍ പിടിമുറുക്കിയതോടെ പ്രവാസി കുടുംബങ്ങളും പിരിമുറുക്കത്തില്‍. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ തൊഴില്‍ മന്ത്രാലയങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവുകളാണ് പ്രവാസികളിലും അവരുടെ നാട്ടിലുള്ള കുടുംബങ്ങളിലും ഒരുപോലെ ഭീതിപരത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം വാണിജ്യ-വ്യവസായ മേഖലകളെ തകര്‍ത്തതോടെ, പിടിച്ചുനില്‍ക്കാനായി ഗള്‍ഫ് രാജ്യങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചിരിക്കുകയാണ്. തൊഴിലാളികളെ യഥേഷ്ടം പിരിച്ചുവിടുന്നതിനും ശമ്പളം വെട്ടിക്കുറക്കുന്നതിനും ശമ്പളമില്ലാത്ത അവധി നല്‍കുന്നതിനുമൊക്കെയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത്.യു.എ.ഇയാണ് ഇതിന് തുടക്കംകുറിച്ചത്. യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജീവനക്കാരെ പിരിച്ചുവിടാനും അവശേഷിക്കുന്ന ജീവനക്കാരുടെ ശമ്പളം താല്‍ക്കാലികമായോ,  സ്ഥിരമായോ വെട്ടിക്കുറക്കാനും മാനവ വിഭവശേഷി വികസന-സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് അനുമതി നല്‍കിയത്.
ഇതിന് പിന്നാലെ ഖത്തറും സമാന നിലപാടെടുത്തു. കൊവിഡ്-19 കാരണം പ്രതിസന്ധിയിലായ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍പാലിച്ച് തൊഴിലാളികളെ പിരിച്ചുവിടാമെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദലി വ്യക്തമാക്കി. നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും കുടിശ്ശിക ശമ്പളവും നാട്ടിലേക്കുള്ള ടിക്കറ്റും നല്‍കിവേണം പിരിച്ചുവിടാനെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ ജോലിയുള്ളവരില്‍ വലിയൊരു വിഭാഗത്തിനും മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. അതിന് പിന്നാലെയാണ് ഇടിത്തീയായി കൊറോണ വൈറസ് ബാധയും എത്തിയത്.
വൈറസ് ബാധയെത്തുടര്‍ന്ന് ഇന്ത്യയും അമേരിക്കയും ജര്‍മ്മനിയുമടക്കമുള്ള രാജ്യങ്ങളെല്ലാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവഴി ഗതാഗതം നിലച്ചതോടെ, എണ്ണ ഉപഭോഗം കുത്തനെ കുറഞ്ഞു. ഇത് ആഗോള വിപണിയില്‍ എണ്ണ വിലയിടിവിനും കാരണമായി. എണ്ണ ഉല്‍പാദകരായ ഗള്‍ഫ് രാജ്യങ്ങളുടെ വരുമാനം ഇതോടെ പകുതിയില്‍ താഴെയായി കുറഞ്ഞു. ഗള്‍ഫില്‍ നിന്നുള്ള വരുമാനം നിലക്കുന്നത് പ്രവാസി കുടുംബങ്ങളുടെ നിത്യജീവിതത്തെ തന്നെ ബാധിച്ചിട്ടുമുണ്ട്. കാര്യമായൊന്നും നീക്കിവെക്കാനില്ലാത്ത സാധാരണക്കാരാണ് പ്രവാസികളില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ വരുമാനം നിലക്കുന്നതോടെ പ്രവാസി കുടുംബങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവിധം പ്രതിസന്ധിയിലേക്ക് നീങ്ങും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  15 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  15 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  15 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  15 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  15 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  15 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  15 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  15 days ago