HOME
DETAILS
MAL
വാട്‌സ്ആപ്പ് ഹര്‍ത്താല്‍:1595 പേരെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി
backup
June 04 2018 | 05:06 AM
തിരുവനന്തപുരം: വാട്‌സ്ആപ്പ് വഴി ആഹ്വാനം ചെയ്തു ഹര്‍ത്താല്‍ നടത്തിയതുമായി ബന്ധപ്പെട്ട് 1595 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് 85 ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ എത്ര പേര്‍ക്കെതിരെ കേസെടുത്തു എന്ന ചോദ്യത്തിനു നിയമസഭയില്‍ മുഖ്യമന്ത്രി ഉത്തരം പറഞ്ഞില്ല. പ്രത്യേകം ചോദ്യമായി ഉന്നയിച്ചാല്‍ മറുപടി പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."