നക്ഷത്രവനം പദ്ധതി ആരംഭിച്ചു
പുല്‍പ്പള്ളി: ജയശ്രി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നക്ഷത്രവനം പദ്ധതി ആരംഭിച്ചു. ജില്ലാ സോയില്‍ കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ പി.യു ദാസ് ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ കെ.ആര്‍ ജയരാജ് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തെ ഔഷധ സസ്യങ്ങളാലും ഫലവൃക്ഷങ്ങളാലും ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നക്ഷത്രവനം പദ്ധതി നടപ്പാക്കുന്നത്.
അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ വൃക്ഷങ്ങളാണ് നട്ടത്. ഓരോ മരത്തിന്റെയും ഔഷധ ഗുണങ്ങളേയും ഓരോ നക്ഷത്രത്തിന്റെയും വൃക്ഷങ്ങളേയും അവയുടെ ശാസ്ത്രീയ നാമങ്ങളേയും കുറിച്ച് അറിവ് പകരുന്ന പഠന ക്ലാസും ഇതോടനുബന്ധിച്ച് നടത്തി. ഗൃഹാന്തരീക്ഷത്തില്‍ വളര്‍ത്തേണ്ട വൃക്ഷങ്ങളും സസ്യങ്ങളും ഏതൊക്കെയെന്ന അറിവ് നല്‍കാന്‍ വൃക്ഷമിത്ര എന്ന പേരിലും ഔഷധ ഗുണത്തേപ്പറ്റി പഠിക്കാന്‍ നാസ്തിസസ്യമനൗഷധം എന്ന പേരിലും പദ്ധതികള്‍ ആസൂത്രണം ചെയ്തു.
ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ റാണി വര്‍ഗ്ഗീസ്, പി.ടി.എ പ്രസിഡന്റ് തങ്കച്ചന്‍ നൂനൂറ്റില്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ഷീന സുകു, കെ.പി ഗോവിന്ദന്‍കുട്ടി, ടി.എസ് തൃദീപ് കുമാര്‍, എന്‍.എന്‍ ചന്ദ്രബാബു, പി.ബി ഹരിദാസ്, സിതാര ജോസഫ്, പ്രവീണ്‍ ജേക്കബ്ബ്, പി.എന്‍ രാജന്‍, സി.എസ് ബിജിഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."