വനിതാ ലീഗ് നേതാക്കള്‍ കെവിന്റെ വീട് സന്ദര്‍ശിച്ചു
കോട്ടയം: വനിതാ ലീഗ് സംസ്ഥാന നേതാക്കള്‍ കെവിന്റെ വസതി സന്ദര്‍ശിച്ചു. കെവിന്റെ ഓര്‍മ്മകളില്‍ വധു നീനുവും കുടുംബാംഗങ്ങളും വനിതാ ലീഗ് നേതാക്കള്‍ കൊണ്ടു വന്ന മല്‍ഗോവ മാവിന്‍ തൈ വാടക വീടിന്റെ മുറ്റത്ത് നട്ടു. പ്രതീക്ഷയുടെ തിരി തെളിച്ച് വനിതാ ലീഗ് നേതാക്കള്‍ നീനുവിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. പ്രാര്‍ഥനയില്‍ പങ്ക് ചേര്‍ന്നു. നിയമ സഹായമടക്കം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജന.സെക്രട്ടറി കുല്‍സു ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനിതാ ലീഗ് നേതാക്കള്‍ കെവിന്റെ വസതിയിലെത്തിയത്. പിതാവ് ജോസഫുമായി സംസാരിച്ചു. തുടര്‍ന്ന് നീനുവിനെ കണ്ടു. ആത്മവിശാവാസവും ധൈര്യവും പകര്‍ന്നു. കെവിന്റെ മാതാവ് സഹോദരി എന്നിവരെയും സാന്ത്വനിപ്പിച്ചു.
സംസ്ഥാന ട്രഷറര്‍ സീമ യഹ്‌യ, വൈസ് പ്രസിഡന്റുമാരായ ഷാഹിന നിയാസി, പി. സഫിയ, ബീഗം സാബിറ,സെക്രട്ടറിമാരായ സറീന ഹസീബ്, ബ്രസീലിയ ഷംസുദീന്‍, അഡ്വ. സാജിത സിദ്ദീഖ്, സബീന മറ്റപ്പള്ളില്‍, ജുബൈരിയ ഷുക്കൂര്‍, ആയിഷ ടീച്ചര്‍, കോട്ടയം ജില്ലാ ജന.സെക്രട്ടറി ഡോ. കെ.കെ ബേനസീര്‍, ട്രഷറര്‍ നസീമ ഹാരിസ്, തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
മുസ് ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍, ജന.സെക്രട്ടറി റഫീഖ് മണിമല, ട്രഷറര്‍ ഹസന്‍ലാല്‍,വൈസ് പ്രസിഡന്റ് പി.എം സലിം, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ്കുട്ടി, ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സോമന്‍ പുതിയാത്ത്, എസ്.ടി.യു ജില്ലാ ജന.സെക്രട്ടറി അസീസ് കുമാരനല്ലൂര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍, എ.എ ലത്തീഫ്, മുഹമ്മദ് റഫീഖ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."