ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് നാട്ടുകാര്‍
തളിപ്പറമ്പ്: പൂക്കോത്ത് നടയിലെ മദ്യവില്‍പ്പനശാല മുയ്യം റോഡില്‍ തൃഛംബരം ക്ഷേത്രത്തിനു സമീപം മാറ്റിസ്ഥാപിക്കുന്നുവെന്നറിഞ്ഞ് നാട്ടുകാര്‍ രാത്രി മുഴുവന്‍ കാവലിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ മദ്യവില്‍പ്പനശാല ഇവിടെയുളള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനുളള നീക്കം നടക്കുന്നതായി വാര്‍ത്ത പരന്നിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞതോടെ നാട്ടുകാര്‍ സംഘടിതരായി എത്തി കെട്ടിടം ഉടമയോട് പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ വാര്‍ത്ത നിഷേധിക്കുകയായിരുന്നു. ഒരു കാരണവശാലും ഇവിടെ ഔട്ട്‌ലറ്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ നാട്ടുകാര്‍ രാത്രി മുഴുവന്‍ സ്ത്രീകളയും കുട്ടികളെയും അണിനിരത്തി കാവലിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പി. ഗംഗാധരന്‍ ചെയര്‍മാനായും കെ. നാരായണന്‍ കണ്‍വീനറുമായി ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് സമരരംഗത്തിറങ്ങി. മദ്യവില്‍പനശാല സ്ഥാപിക്കുന്നതിനെതിരേ നഗരസഭാ ചെയര്‍മാന് നിവേദനം നല്‍കി. മദ്യവില്‍പ്പനശാലക്ക് അനുകൂലമായി നഗരസഭ തീരുമാനമെടുക്കില്ലെന്ന് ചെയര്‍മാന്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."