പന്തം കൊളുത്തി പ്രകടനം, പടക്കം പൊട്ടിക്കല്‍...വിളക്ക് തെളിക്കാനുള്ള ആഹ്വാനം ദീപാവലിയേയും വെല്ലുന്ന ആഘോഷമാക്കി ഉത്തരേന്ത്യ
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമുള്ള ഐക്യത്തിന്റെ വിളക്കു തെളിക്കല്‍ ദീപാവലിയേയും വെല്ലുന്ന ആഘോഷമാക്കി ഉത്തരേന്ത്യ. ദീപം തെളിക്കുന്നത് ഒരു പടി കൂടി കടന്ന പടക്കം പൊട്ടിക്കലിലും പന്തം കൊളുത്തി പ്രകടനത്തിലുമെത്തി പലയിടത്തും. ഗോ കൊറോണ വിളിച്ചായിരുന്നു പ്രകടനം. പലയിടത്തും ആളുകള്‍ കൂട്ടംകൂടി തെരുവിലിറങ്ങിയാണ് വിളക്ക് കൊളുത്തിയതും പടക്കം പൊട്ടിച്ചതും.
ഉത്തരേന്ത്യയിലെ 'മിനി ദീപാവലി' ആഘോഷത്തിന്റെ വിവരങ്ങള്‍ ബോളിവുഡ് നടി സോനം കപൂര്‍, മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി തുടങ്ങി പല പ്രമുഖരും ദീപം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മാത്രമല്ല മുംബൈ, കൊല്‍ക്കത്ത, ഗുഡ്ഗാവ്, ലഖ്‌നോ തുടങ്ങിയ നഗരങ്ങളിലും പ്രധാനമന്ത്രിയുടെ ആഹ്വാനം മിനി ദീപാവലിയായി.
‘New’ India: Let’s fight corona through science and discipline not irrationality and superstition friends.. this video says it all. #IndiaFightsCorona pic.twitter.com/bJgVTM2xvG
— Rajdeep Sardesai (@sardesairajdeep) April 5, 2020
മലനീകരണം മൂലം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദീപാവലിക്ക് പോലും പടക്കം പൊട്ടിക്കുന്നതിന് രാജ്യത്ത് പലയിടത്തും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇതിനിടയിലാണ് കൊവിഡ് 19ന്റെ ഭാഗമായി പാലിക്കേണ്ട സാമൂഹിക അകലം പോലും മറന്ന് ആളുകള്‍ തെരുവിലെത്തി പടക്കം പൊട്ടിച്ചത്.
ട്വിറ്ററുള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലും ഇതിനെതിരായുള്ള പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."