HOME
DETAILS

വെടിനിര്‍ത്തല്‍ ശ്രമങ്ങളെ വീണ്ടും നിരാകരിച്ച് നെതന്യാഹു; ഗസ്സ സന്ദര്‍ശിച്ചു, ഹമാസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും പ്രതികരണം 

  
Farzana
November 20 2024 | 05:11 AM

Netanyahu Declares Hamas Will Not Rule Gaza After War Hostage Rewards Reaffirmed

തെല്‍ അവീവ്: യുദ്ധത്തിന് ശേഷം ഹമാസ് ഗസ്സ ഭരിക്കില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.  വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാനുള്ള ശ്രമങ്ങളെ ഒരിക്കല്‍ കൂടി നെതന്യാഹു നിരാകരിച്ചു.

ഇസ്‌റാഈല്‍ ബന്ദികളെ തിരിച്ചെത്തിക്കുന്ന ഗസ്സക്കാര്‍ക്ക് വന്‍ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനം നെതന്യാഹു ആവര്‍ത്തിച്ചു. ഒരു ബന്ദിയെ തിരിച്ചെത്തിക്കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളറാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത്. ബന്ദി മോചനത്തിനായി എത്ര മില്യണ്‍ ഡോളര്‍ വേണമെങ്കിലും ചെലവഴിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറാണെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. 

വടക്കന്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ സന്ദര്‍ശനം.

നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇസ്‌റാഈല്‍ പ്രതിരോധസേന ഗസ്സയില്‍മികച്ച നേട്ടമുണ്ടാക്കി. ഹമാസ് വീണ്ടും ഗസ്സയില്‍ അധികാരത്തിലെത്തില്ലെന്ന് ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു- സന്ദര്‍ശനത്തിന് ശേഷം നെതന്യാഹു പറഞ്ഞു.

ബന്ദികളെ കണ്ടെത്താനും അവരെ തിരിച്ചെത്തിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും നെതന്യാഹു ആവര്‍ത്തിച്ചു. അതേസമയം, ജബലിയയിലെ അല്‍-ബലാദില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു 

Football
  •  2 days ago
No Image

യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി

International
  •  2 days ago
No Image

മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍

uae
  •  2 days ago
No Image

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ

Kerala
  •  2 days ago
No Image

ലോക രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്‌പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട

uae
  •  2 days ago
No Image

ഹോട്ടൽ ബുക്കിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

latest
  •  2 days ago
No Image

അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ

Cricket
  •  2 days ago
No Image

ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും

uae
  •  2 days ago
No Image

ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

National
  •  2 days ago