മാധ്യമപ്രവര്‍ത്തനം അധാര്‍മികമാവരുത്: ഡോ. സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി: മാധ്യമപ്രവര്‍ത്തനം അധാര്‍മികവും സ്്ഥാപനത്തെ പൂട്ടിക്കെട്ടിക്കുന്ന രീതിയിലുള്ള നിയമലംഘനവുമാകരുതെന്ന്് ഡോ. സെബാസ്റ്റ്യന്‍ പോള്‍.
ഇത്തരം മാധ്യമപ്രവര്‍ത്തനം നടത്തിയ റൂപര്‍ട്ട് മര്‍ഡോക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാപനം പൂട്ടിക്കെട്ടേണ്ട അവസ്ഥയാണ് ഉണ്ടായത്.
മംഗളം ചാനലിന്റെ അധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിനെതിരേ മംഗളം കൊച്ചി ഓഫിസിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരേ മംഗളം ചാനല്‍ നടത്തിയ ഫോണ്‍കെണി സംഭവം കേരളത്തിലെ മാധ്യമരംഗത്തിനാകെ അപകീര്‍ത്തികരമാണ്. ചാനല്‍ മേധാവി മാപ്പുപറയുകയല്ല വേണ്ടത്. എന്താണ് സംഭവിച്ചതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം.
ചാനല്‍ ഇരയാക്കിയ പെണ്‍കുട്ടിയുടെ മാനസികാവസ്ഥയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചുനിന്ന് പോരാടേണ്ട നിരവധി സംഭവങ്ങളുണ്ട്.
പക്ഷേ, ഒരു സ്ഥാപനത്തിനെതിരേ മറ്റുസ്ഥാപനങ്ങളിലെ ജീവനക്കാര്‍ സമരം നടത്താനുണ്ടായ സാഹചര്യം സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാഹിന, ബീന റാണി തുടങ്ങിയവര്‍ സംസാരിച്ചു.നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രധിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."