ദീപം തെളിയിച്ചാലോ പാത്രം കൂട്ടിയടിച്ചതുകൊണ്ടോ കൊവിഡിനെതിരേയുള്ള യുദ്ധം ജയിക്കാനാകില്ല: ശിവസേന
മുംബൈ:കൊവിഡിനെതിരായ യുദ്ധം പാത്രം കൂട്ടിയടിച്ചാലോ ദീപം തെളിയിച്ചാലോ വിജയിക്കാന്‍ സാധിക്കില്ലെന്ന് ശിവസേന.ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് നേരം ദീപങ്ങള്‍ തെളിയിച്ച് കൊവിഡിനെതിരായ യുദ്ധത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ആ സമയം ജനങ്ങള്‍ പുറത്തിറങ്ങി പടക്കം പൊട്ടിച്ച് ആഘോഷിച്ചു. പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പറയണമെന്നും ശിവസേന മുഖപത്രമായ സാമ്നയിലൂടെ ആവശ്യപ്പെട്ടു.
മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യു ദിനത്തിലും ഇതുപോലെ പാത്രങ്ങള്‍ കൊട്ടിയോ കൈകള്‍ തമ്മിലടിച്ചോ വീട്ടില്‍ നിന്ന് ശബ്ദമുണ്ടാക്കണമെന്ന് പറഞ്ഞ ആഹ്വാനത്തെത്തുടര്ന്നും ജനങ്ങള്‍ പുറത്തിറങ്ങി ആഘോഷങ്ങളില്‍ പങ്കാളികളായി. ഇതിനെത്തുടര്‍ന്നാണ് എന്താണ് ഏവരും ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി കൃത്യമായി പറയണമെന്ന് ശിവസേന പറഞ്ഞത്.
അതേസമയം ആ ആഹ്വാനങ്ങള്‍ ജനങ്ങള്‍ പ്രധാനമന്ത്രി ഉദ്ദേശിക്കുന്ന പോലെയല്ല എടുക്കുന്നത്. ഒന്നുകില്‍, അദ്ദേഹത്തിന് സംസാരിക്കാന്‍ അറിയുന്നില്ല, അല്ലെങ്കില്‍, ഒരു ഉത്സവ അന്തരീക്ഷം അദ്ദേഹം ആഗ്രഹിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.
നിസാമുദ്ദീനില്‍ സംഭവിച്ചത് മാത്രമല്ല, ലോക്ക് ഡൌണ്‍ കാലത്ത് 200ലധികം ആളുകളെ ഒത്തുകൂട്ടി ബിജെപി എംഎല്‍എ ദാദാറാവു കെച്ചേ ചെയ്തത് പോലുള്ള കാര്യങ്ങളും ശിക്ഷിക്കപ്പെടേണ്ടതാണ്. ശിവസേന അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."