ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച നാലു പൊലിസുകാരെ സ്ഥലം മാറ്റി
ആലുവ: ആലുവയില്‍ പൊലിസുകാരുടെ മര്‍ദ്ദനത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ നാലു പൊലിസ് ഉദ്യോഗസ്ഥരെ എആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റി. സംഭവത്തില്‍ എടത്തല സ്റ്റേഷന്‍ എഎസ്‌ഐക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
എടത്തല കുഞ്ചാട്ടുകര മരത്തുംകുടി വീട്ടില്‍ ഉസ്മാന്‍(39) ആണ് പൊലിസുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായത്. കവിളെല്ലു പൊട്ടിയ ഇയാളെ പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കി.
Also Read: എടത്തല പൊലിസ് സ്റ്റേഷനില്‍ പ്രാകൃത ശിക്ഷാനടപടികള്‍
പൊലിസ് സംഘം സഞ്ചരിച്ച സ്വകാര്യ കാര്‍ ബൈക്കില്‍ തട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദ്ദനം. ആലുവ കുഞ്ചാട്ടുകരയില്‍ ആണ് സംഭവത്തിന്റെ തുടക്കം. മഫ്തിയില്‍ സഞ്ചരിക്കുകയായിരുന്ന പൊലിസുകാരുടെ സ്വകാര്യ വാഹനത്തില്‍ ഉസ്മാന്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇത്‌ചൊല്ലി വാക്കേറ്റമുണ്ടാകുകയും കാറില്‍ നിന്നിറങ്ങിയ പൊലിസ് സംഘം യുവാവിനെ മര്‍ദിച്ചെന്നുമാണ് പരാതി.
മര്‍ദനത്തിനു ശേഷം ഉസ്മാനെ കാറില്‍ കയറ്റി എടത്തല പെലിസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയ സംഘം അവിടെ വച്ചും മര്‍ദിച്ചുവെന്നും ഉസ്മാന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."