HOME
DETAILS

ഭീഷണിയായി അനധികൃത നായ വളര്‍ത്തുകേന്ദ്രം

  
backup
April 01 2017 | 22:04 PM

%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b5%e0%b4%b3


കണ്ണൂര്‍: താണ മുഴത്തടത്തെ അനധികൃത നായ വളര്‍ത്തുകേന്ദ്രം വീണ്ടും ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു. താണ മുഴത്തടത്തെ സ്വകാര്യ വ്യക്തി സ്വന്തം വീട്ടുവളപ്പ് തെരുവുനായ്ക്കളുടെ പരിപാലന കേന്ദ്രമാക്കിയതോടെയാണ് പ്രദേശവാസികള്‍ ദുരിതത്തിലായത്.
നൂറിലധികം തെരുവുനായകളാണ് ഈ കേന്ദ്രത്തിലുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ മിക്ക നായകളും രോഗം ബാധിച്ചവയാണെന്ന് കഴിഞ്ഞ ദിവസം കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
മാത്രമല്ല ഇയാളുടെ വീട്ടിലും മറ്റുമായി അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച് ഇതിലൂടെ ലഭിക്കുന്ന തുകയാണ് നായകളുടെ പരിപാലനത്തിനായി ഉപയോഗിക്കുന്നത്. നായ്ക്കളെ കൊണ്ടുള്ള ദ്രോഹം സഹിക്കവയ്യാതെ നാട്ടുകാര്‍ പലപ്പോഴായി രാജീവനെതിരെ പരാതി നല്‍കിയിരുന്നു. കേസില്‍ ലൈസന്‍സോടുകൂടി രണ്ട് നായ്ക്കളെ വളര്‍ത്താമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
കൂട്ടിലും അല്ലാതെയുമായി വളര്‍ത്തുന്ന നായ്ക്കള്‍ പലപ്പോഴും രാത്രികാലങ്ങളില്‍ കൂട്ടത്തോടെ പുറത്തിറങ്ങി കാല്‍നടയാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ഭീഷണി സൃഷ്ടിക്കാറുണ്ട്. അവധിക്കാലമായതോടെ നായകളെ പേടിച്ച് കുട്ടികളെ പുറത്തിറക്കാനും ഭയമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവയുടെ കൂട്ടത്തോടെയുള്ള കുരയും വളര്‍ത്തുകേന്ദ്രം ശുചിയാക്കാത്തതിനാലുള്ള ദുര്‍ഗന്ധവുംകൊണ്ട് പൊറുതിമുട്ടിയെന്ന് കാണിച്ച് നിരവധി തവണ കലക്ടര്‍ക്കും ജില്ലാ പൊലിസ് ചീഫിനും കോര്‍പറേഷനും അരോഗ്യ വകുപ്പിനും പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രധിഷേധിച്ച് ഈ കേന്ദ്രത്തിനെതിരെ കഴിഞ്ഞ സെപ്തംബറില്‍ നാട്ടുകാര്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.
തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നായകളെ മാറ്റാനും വന്ധ്യംകരിക്കാനും തീരുമാനിച്ചു. ഇതിനിടെ ഇയാളുടെ വീട്ടില്‍ കണക്കെടുക്കാനെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷ്ണപ്പരുന്തടക്കമുള്ള ജീവികളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തതോടെയാണ് പ്രക്ഷോഭം താല്‍കാലികമായി അവസാനിപ്പിച്ചത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും നായകളെ വളര്‍ത്താന്‍ തുടങ്ങിയതോടെ കേന്ദ്രത്തിലേക്ക് അഞ്ചിന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 months ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago