HOME
DETAILS

പടക്ക കച്ചവടക്കാര്‍ക്കെതിരേയുള്ള വിവേചനം അവസാനിപ്പിക്കണം

  
backup
April 01, 2017 | 10:30 PM

%e0%b4%aa%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86


കണ്ണൂര്‍: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പടക്ക കച്ചവടക്കാരോട് ഉദ്യോഗസ്ഥര്‍ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നു ഫയര്‍ വര്‍ക്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. വില്‍പ്പനക്കാര്‍ക്ക് 10 കിലോ മുതല്‍ 1500 കിലോ വരെ പടക്കം സൂക്ഷിക്കാനുള്ള ലൈസന്‍സാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. പലപ്പോഴും കടകളില്‍ നടക്കുന്ന പരിശോധനയില്‍ അനുവദിച്ചതിലും അധികം പടക്കം സൂക്ഷിച്ചെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ കടകള്‍ പൂട്ടിക്കാറുള്ളത്. എന്നാല്‍ കേരളത്തില്‍ എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരം പടക്കത്തിന്റെ തൂക്കം നിര്‍ണയിക്കാനുള്ള സംവിധാനം ഇല്ലെന്നും ശിവകാശിയില്‍ നിന്നു പടക്കം മൊത്തമായി എടുക്കുന്നതും ചില്ലറയായി വില്‍പന നടത്തുന്നതും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ഉദ്യോഗസ്ഥര്‍ പറയുന്ന രീതിയില്‍ തൂക്കം നിജപ്പെടുത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഈ നിയമത്തില്‍ ഭേദഗതിയെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്നും കഴിഞ്ഞ വര്‍ഷം നടന്ന പുറ്റിങ്ങല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടുമായി ബന്ധമില്ലാത്ത കണ്‍സ്യൂമര്‍ ഫയര്‍ വര്‍ക്‌സ് തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.പി രാജീവ്, ജില്ലാ ഭാരവാഹികളായ മുഹമ്മദ് കാസിം, എസ് ആനന്ദ കൃഷ്ണന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  8 hours ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  9 hours ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  9 hours ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  9 hours ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  9 hours ago
No Image

ഇടതുകൈയിലെ കൊല്ലം...അട്ടിമറി ലക്ഷ്യംവച്ച് യു.ഡി.എഫും ബി.ജെ.പിയും 

Kerala
  •  9 hours ago
No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  9 hours ago
No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  9 hours ago
No Image

കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  9 hours ago
No Image

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

National
  •  9 hours ago