HOME
DETAILS

മൂന്ന് ദിവസം കൊണ്ട് ഭക്ഷ്യവകുപ്പിന്റെ വലയിലായത് 32 ടണ്‍ വിഷമത്സ്യം

  
backup
April 09, 2020 | 3:01 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7
 
 
സ്വന്തം ലേഖകന്‍
കോട്ടയം: ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ടു സംസ്ഥാനത്തേക്ക് എത്തിച്ച 'വിഷമത്സ്യ'ങ്ങളെ വലയിലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. മൂന്ന് ദിനം കൊണ്ട്  വകുപ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത് 32,000 കിലോ പഴകിയ മത്സ്യമാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം  ജില്ലകളില്‍ നിന്നാണ്   മാസങ്ങള്‍  പഴക്കമുള്ള മത്സ്യങ്ങള്‍ കൂടുതലും പിടികൂടിയത്. പരിശോധനകള്‍ ശക്തമാക്കിയിട്ടും സംസ്ഥാനത്തേക്ക് രാസവസ്തുക്കള്‍ കലര്‍ത്തിയ പഴകിയ മത്സ്യങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കൊവിഡ് ഭീതിയില്‍ പരിശോധനകള്‍ നിലച്ചത് മുതലാക്കിയാണ്  വിഷമത്സ്യങ്ങള്‍ വന്‍തോതില്‍ എത്തിക്കുന്നത്.  വരും ദിവസങ്ങളില്‍ നടപടികള്‍ കര്‍ശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. അമോണിയക്കും ഫോര്‍മാലിനും പുറമേ കാന്‍സറിന് കാരണമാകുന്ന ബെന്‍സോയ്ക് ആസിഡ് കലര്‍ത്തിയ മത്സ്യമാണ് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മത്സ്യബന്ധനം നിലച്ചിരുന്നു. അപൂര്‍വം മത്സ്യത്തൊഴിലാളികള്‍ മാത്രമാണ് കടലില്‍ പോകുന്നത്. ഈസ്റ്റര്‍ക്കാലത്ത് മത്സ്യത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ഈസ്റ്റര്‍ കച്ചവടം മുന്‍കൂട്ടിക്കണ്ടാണ് വലിയ മത്സ്യങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്നത്. മൂന്ന് മുതല്‍ ആറ് മാസക്കാലം വരെ പഴക്കമുള്ള മത്സ്യങ്ങളാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.  തൂത്തുക്കുടിയില്‍ നിന്നും കടല്‍മാര്‍ഗം മട്ടാഞ്ചേരിയില്‍ എത്തിച്ച 4,000 കിലോ ചൂര, ഓലക്കുടി മത്സ്യങ്ങള്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. റോഡുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് കടല്‍മാര്‍ഗം വിഷമത്സ്യങ്ങള്‍ എത്തിച്ചു തുടങ്ങിയത്. കായംകുളത്ത് 6,500 കിലോ പഴകിയ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വലയിലായത്. ഇതില്‍ 3,500 കിലോ മംഗലാപുരത്ത് നിന്നും കൊണ്ടുവന്നതാണ്. ഫോര്‍മാലിന്‍ കലര്‍ത്തിയ മത്തി, ചൂര ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്ന് കണ്ടെത്തി. ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് വിഷം കലര്‍ത്തിയ മത്സ്യങ്ങള്‍ വന്‍തോതില്‍ സംസ്ഥാനത്തെ കച്ചവടകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവ കണ്ടെത്തി നശിപ്പിച്ചു കളയാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ ഊര്‍ജിതമാക്കാനാണ്  തീരുമാനം. ലോക്ക് ഡൗണ്‍ മുന്‍നിര്‍ത്തി മത്സ്യക്കച്ചവടത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം പരിശോധനകളും ഊര്‍ജിതമാക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  a month ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  a month ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  a month ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  a month ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  a month ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  a month ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  a month ago
No Image

യദു ഫോണിൽ സംസാരിച്ചതിന് തെളിവില്ല, വിവരാവകാശ രേഖ പുറത്ത്; ഗണേഷ് കുമാറിന്റെ വാദം പൊളിച്ച് മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ

Kerala
  •  a month ago
No Image

റെഡ് ഡെവിൾസിന്റെ തകർന്നടിഞ്ഞ സിംഹാസനത്തിന് ഒടുവിൽ പുതിയ അവകാശി; യുണൈറ്റഡിൽ ഇനി കാരിക്ക് യു​ഗം; In-Depth Story

Football
  •  a month ago
No Image

ബലിപെരുന്നാൾ; അബുദബിയിൽ സൗജന്യ പാർക്കിംഗും ടോൾ ഇളവുകളും പ്രഖ്യാപിച്ചു

uae
  •  a month ago