തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി
തൃശൂർ: നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ട് പേരെ കാണാതായി. നെടുപുഴ മല്ലിത്തറ കടവിന് സമീപം ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പാടത്ത് വളർത്തുന്ന മീനുകൾക്ക് തീറ്റ നൽകാനായി അഞ്ചംഗ സംഘം ബോട്ടിൽ കോൾപാടത്തേക്ക് പോയതായിരുന്നു. പാടത്തിന്റെ നടുവിലേക്ക് എത്തിയതോടെ ബോട്ട് പെട്ടെന്ന് മുങ്ങുകയായിരുന്നു.
ബോട്ടിലുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും മറ്റ് രണ്ട് പേർക്കായി നിലവിൽ തിരച്ചിൽ തുടരുകയാണ്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സ്ഥലത്ത് ശക്തമായ മഴ പെയ്യുന്നതും രാത്രിയിലെ വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സുനി എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ലീസിനെടുത്ത കോൾപാടത്താണ് മീൻ വളർത്തൽ നടത്തിയിരുന്നതെന്നാണ് പ്രാഥമിക വിവരം. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Two people went missing after a boat capsized in the Kole wetlands (Kol padams) of Thrissur district. Rescue operations were quickly launched by local residents and emergency services to locate the missing individuals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."