HOME
DETAILS
MAL
കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കും: അന്തിമ തീരുമാനം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം
backup
April 09 2020 | 10:04 AM
ബംഗളൂരു: കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ ഈ മാസം 31വരെ നീട്ടുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമെ അന്തിമതീരുമാനമെടുക്കുവെന്ന് യെദ്യൂരപ്പ വ്യക്തമാക്കി.
രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സൂചന നല്കിയിയിട്ടുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരോട് ആലോചിച്ചാവും നടപടിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
അതേ സമയം ഒഡിഷയില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി.രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമാണ് ഒഡിഷ..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."