ഭൂമി ഇടപാടിലെ കൃത്രിമം; കാന്തപുരത്തെ പ്രതിചേര്‍ക്കണമെന്ന വാദം ഇന്ന് പരിഗണിക്കും
തലശ്ശേരി: അഞ്ചരക്കണ്ടി കറപ്പത്തോട്ടം അനധികൃതമായി കൈമാറിയ കേസില്‍ പ്രധാന എതിര്‍കക്ഷിയായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരെ പ്രതി ചേര്‍ക്കാത്തതിനെതിരേ പരാതിക്കാരന് നല്കിയ തടസഹരജിയില്‍ തലശ്ശേരി വിജിലന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്റെ നിലപാടറിയിക്കാന്‍ കേസ് ഇന്നത്തേക്ക് മാറ്റിയതായിരുന്നു. വിജിലന്‍സിന്റെ അഭിപ്രായം ഇന്ന് കോടതി മുന്‍പാകെ അറിയിക്കും.
പരാതിയിലെ നാലാം എതിര്‍കക്ഷിയായ കാന്തപുരത്തെ ദ്രുതപരിശോധനാ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി എഫ്.ഐ.ആര് സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തെറ്റാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇരിട്ടി സ്വദേശി എ.കെ.ഷാജി തടസഹരജി സമര്‍പ്പിച്ചത്.
കറപ്പത്തോട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഒന്‍പതുപേരെ പ്രതിയാക്കി വിജിലന്‍സ് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."