കൊറോണ, എണ്ണവിലയിടിവ്: ഗൾഫ് ഉൾപ്പെടുന്ന മിന രാജ്യങ്ങൾ 116 ബില്യൺ ഡോളർ നഷ്‌ടം നേരിടും: ലോകബാങ്ക്
റിയാദ്: കൊവിഡ്-19 വൈറസ് വ്യാപന പ്രതിസന്ധിയും എണ്ണവിലയിലെ കടുത്ത ഇടിവും ഗൾഫ് മേഖലകൾ ഉൾപ്പെടുന്ന മിന രാജ്യങ്ങൾ (മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക) നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ലോക ബാങ്ക് മുന്നറിയിപ്പ്. ആഭ്യന്തര ഉത്പാദനം കുത്തനെ കുറയുന്ന ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന മിന രാജ്യങ്ങളിൽ അടുത്ത കാലത്ത് കാണാത്തത്ര നിലക്കുള്ള സാമ്പത്തിക പ്രതിസന്ധിയായിരിക്കും നേരിടുകയെന്നാണ് റിപോർട്ട് സൂചിപ്പിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 3.7 ശതമാനം ഇടിവാണ് ഈ വർഷം നേരിടുന്നതെന്നാണ് ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നത്. ഇത് മേഖലയുടെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഏകദേശം 116 ബില്യൺ ഡോളറാണെന്നാണ് അനുമാനം. കഴിഞ്ഞ മാസം ഇത് 2.1 ശതമായിരിക്കുമെന്നായിരുന്നു കണക്കായിരുന്നത്.
മറ്റേതൊരു രാജ്യത്തെക്കാളും വൈറസ് പടരുന്നതും എണ്ണവിലയിലുണ്ടായ തകർച്ചയുമായി മിന റീജിയണിലെ രാജ്യങ്ങൾ രണ്ട് വ്യത്യസ്തമായ മേഖലകളിലെ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ലോകബാങ്ക് മിന റീജിയൻ വൈസ് പ്രസിഡന്റ് ഫെറീഡ് ബെൽഹാജ് പറഞ്ഞു. ഇതോടൊപ്പം ശോചനീയമായ പ്രവചനങ്ങളും പുതിയ ലോക ബാങ്ക് റിപ്പോർട്ടിൽ ഇടം നേടിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധി മിന രാജ്യങ്ങളിലുടനീളം വ്യാപിക്കുമ്പോൾ, അനിശ്ചിതത്വവും ഭയവും തെരുവുകളിൽ പിടിമുറുക്കുന്നു. ജനങ്ങൾ ഗവണ്മെന്റിന്റെ മാത്രം ആശ്രയിക്കുന്നവരായി മാറുന്ന കാഴ്ചയാണ് കാണുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. വികസ്വര രാജ്യങ്ങൾക്കായി 160 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് ബാങ്ക് പുറത്തിറക്കണമെന്ന് കഴിഞ്ഞയാഴ്ച്ച ലോക ബാങ്ക് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."