പ്ലാസ്റ്റിക്ക് വിമുക്ത ജില്ല
കണ്ണൂര്‍: സംസ്ഥാനത്തെ ആദ്യ പ്ലാസ്റ്റിക് വിമുക്ത ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.
കെ ശ്രീമതി എം.പി പ്ലാസ്റ്റിക് ഫ്രീ ജില്ലാ പ്രഖ്യാപനം നടത്തിയത്.
ജില്ലാതല മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ മേയര്‍ ഇ.പി ല
ത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പൊലിസ് മേധാവി ജി ശിവ വിക്രം എന്നിവരും സന്നിഹിതരായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് ആരംഭിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമാണ് ഇന്നലെ പൂര്‍ത്തിയായിരിക്കുന്നതെന്ന് എം.പി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെയും ജനങ്ങളുടെയും നല്ല പിന്തുണ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനകം ജില്ലയിലെ 81 തദ്ദേശസ്ഥാപനങ്ങളും പ്ലാസ്റ്റിക് ക്യാരിബാഗ് ഡിസ്‌പോസിബി
ള്‍ ഫ്രീ പ്രഖ്യാപനം നടത്തി. ഇതിന്റെ തുടര്‍ച്ചയാണ് ജില്ലാതല പ്രഖ്യാപനം. ഇതോടെ പ്ലാസ്റ്റിക് വിമുക്ത ജില്ലാ പ്രഖ്യാപനം നടത്തിയ രാജ്യത്ത് ആദ്യ ജില്ലയായി കണ്ണൂര്‍ മാറിയെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
കേരള പഞ്ചായത്തീരാജ് നിയമവും 2016 ലെ കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌ക്കരിച്ച പ്ലാസറ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരവുമാണ് ഈ നടപടി. പൊതുസ്ഥലങ്ങളും ജലാശയങ്ങളും മാലിന്യ മുക്തമാക്കാന്‍ നിയമ നടപടിയേക്കാള്‍ പ്രധാനം ജനങ്ങളുടെ അവബോധമാണ് ആവശ്യമെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ജില്ലാതല പ്രഖ്യാപനത്തിനുശേഷം നിയപരമായ നടപടികള്‍ കൂടി ആരംഭിക്കും. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് ജലാശയങ്ങളും കണ്ടല്‍ പ്രദേശങ്ങളും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു.
ഇതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കും. പരാതികള്‍ നല്‍കാന്‍ കലക്ടറേറ്റ്, പൊലിസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക് ഫ്രീ കണ്ണൂരിന്റെ മാതൃകയായി കലക്ടറേറ്റ്, ജില്ലാപഞ്ചായത്ത്, കോര്‍പ്പറേഷന്‍ ഓഫിസ് എന്നിവ മാറ്റും. ഇവിടെയും പരിസരങ്ങളിലും എല്ലാ തരം ഡിസ്‌പോസിബിള്‍ വസ്തുക്കളും ഫഌക്‌സുകളും പൂര്‍ണമായി ഒഴിവാക്കും. വാര്‍ത്താസമ്മേളനത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ വി.കെ ദിലീപ്, അസി. കോ ഓര്‍ഡിനേറ്റര്‍ സുരേഷ് കസ്തൂരി സംബന്ധിച്ചു.
ലംഘിച്ചാല്‍ കര്‍ശന നടപടി
പ്ലാസ്റ്റിക് കത്തിക്കുക, റോഡിലും പൊതുസ്ഥലത്തും മാലിന്യം തള്ളുക തുടങ്ങിവ ചെയ്യുവര്‍ക്കെതിരെ പൊലിസ് കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലിസ് മേധാവി ശിവ വിക്രം പറഞ്ഞു. എല്ലാ പൊലിസ് സ്റ്റേഷനുകള്‍ക്കും ഇതിനു വേണ്ടി പ്രത്യേക നിര്‍ദേശം നല്‍കും. ഈ മാസം മുഴുവനായി പൊലിസ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുകയോ പൊതുസ്ഥലങ്ങളിലോ ജലസ്രോതസുകളിലോ ജലാശയങ്ങളിലോ നിക്ഷേപിക്കുകയോ ചെയ്യുന്നവരില്‍ നിന്ന് 25000 രൂപ വരെ പിഴ ഈടാക്കും. പ്ലാസ്റ്റിക് കത്തിക്കുന്ന കേസുകളിലും ഇതേതുക പിഴ ഈടാക്കാം. പൊതു ചടങ്ങുകളില്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റ്, കപ്പ് തുടങ്ങിയ വസ്തുക്കള്‍ നിരോധിച്ചതിനാല്‍ ഭക്ഷണ വിതരണത്തിന് അത്തരം വസ്തുക്കള്‍ ഉപയോഗിച്ചാലും പിഴ ചുമത്തും. 1000 മുതല്‍ 10,000 രൂപ വരെ ഇത്തരം കേസുകളില്‍ പിഴ ചുമത്താമെന്നാണ് നിയമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."