HOME
DETAILS

'പെരുന്നാള്‍ നിസ്‌കാരം പള്ളിയില്‍ മാത്രം മതി'; ഈദ് ഗാഹുകള്‍ക്ക് കുവൈത്തില്‍ നിരോധനമേര്‍പ്പെടുത്തി

  
backup
July 04 2016 | 04:07 AM

kuwait-banned-eid-gah

മനാമ: പെരുന്നാള്‍ നിസ്‌കാരം ഈദ് ഗാഹുകളില്‍ നിര്‍വ്വഹിക്കുന്നതിന് കുവൈത്തില്‍ വിലക്കേര്‍പ്പെടുത്തി. കുവൈത്ത് മതകാര്യ വിഭാഗമായ എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയമാണ് തുറസ്സായ സ്ഥലങ്ങളിലെ പ്രാര്‍ഥനകള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയതായി അറിയിച്ചത്. കൂടാതെ പെരുന്നാള്‍ നിസ്‌കാരം ഇനി മുതല്‍ മസ്ജിദുകളില്‍ വെച്ച് നിര്‍വ്വഹിക്കണമെന്ന് ഔഖാഫ് മന്ത്രി യൂസുഫ് അല്‍സാനിയും അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഇപ്പോള്‍ കുവൈത്തിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

ഗള്‍ഫ് മേഖലയോടൊപ്പം രാജ്യത്തും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണ ഭീഷണികള്‍ നേരിടാനാവശ്യമായ നിര്‍ദേശങ്ങള്‍ നേരത്തെ അഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന ഈദ് പ്രാര്‍ഥനകള്‍ ഉടന്‍ നിര്‍ത്തലാക്കണമെന്ന് മതകാര്യ വിഭാഗത്തിന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ഇസ്താംബൂള്‍ വിമാന ത്താവളത്തില്‍ നടന്ന ഭീകരാക്രമണ പശ്ചാതലത്തില്‍ കുവൈത്തിലും ആക്രമണ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഈദ് ഗാഹുകളെല്ലാം നിരോധിക്കണമെന്ന നിര്‍ദേശം വീണ്ടും ഉയര്‍ന്നത്. ഇതോടെ ഈ പെരുന്നാളിനു തന്നെ തീരുമാനം പ്രഖ്യാപിക്കാനും നടപ്പിലാക്കാനും മതകാര്യ വിഭാഗം തയ്യാറാവുകയായിരുന്നു.

ഇതിന്റെ ഭാഗമായി പെരുന്നാള്‍ ദിനത്തില്‍ രാവിലെ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മുഴുവന്‍ ഈദ് നിസ്‌കാരങ്ങളും തൊട്ടടുത്തുള്ള മസ്ജിദുകളികളിലേക്ക് മാറ്റണമെന്നും മതകാര്യ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പരസ്പരം മത്സരിച്ച് ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു വരുന്ന വിവിധ മത സംഘടനകള്‍ക്ക് മതകാര്യ വിഭാഗത്തിന്റെ ഈ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്. മലയാളികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ തങ്ങളുടെ ആശയ പ്രചരണത്തിനും അംഗബലം പ്രകടിപ്പിക്കാനുമായി വര്‍ഷം തോറുമുള്ള ഈദ് ഗാഹുകളെയും അനുബന്ധ ചടങ്ങുകളെയും ഉപയോഗപ്പെടുത്താറുണ്ട്. ഇതിനായി പ്രത്യേക ഈദ് കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യാറുണ്ട്. ഈ വിഭാഗത്തിനാണ് പ്രധാനമായും മന്ത്രാലയത്തിന്റെ പുതിയ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.

അതിനിടെ, പുതിയ സാഹചര്യത്തില്‍ പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ മാതൃഭാഷയില്‍ ഖുതുബയും പ്രാര്‍ഥനകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തില്‍ നിന്നും പ്രത്യേക അനുമതി നേടാന്‍ തങ്ങള്‍ പരിശ്രമിക്കുന്നുണ്ടെന്ന് കുവൈത്തിലെ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് വക്താവ് സുപ്രഭാതത്തെ അറിയിച്ചു.

ഈ സംഘടനയോടൊപ്പം ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി രാജ്യത്തെ 9 ഇടങ്ങളിലാണ് ഇത്തവണ ഈദ് ഗാഹുകളൊരുക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇതുകൂടാതെ കേരള ഇസ്‌ലാഹി സെന്ററും കുവൈത്തിലെ 11സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കെയാണ് ഈദ് ഗാഹുകള്‍ നിരോധിച്ചു കൊണ്ടുള്ള മതകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തു വന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago