ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കണമെന്ന്
കല്‍പ്പറ്റ: വയനാട് ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിലെ അപാകതകളും അവ്യക്തതകളും പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി ജില്ലയുടെ പ്രകൃതി സംരക്ഷണവും കെട്ടിട നിര്‍മാണവും എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ സംവാദം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജാഫര്‍ സേഠ് അധ്യക്ഷനായി. ഇബ്‌റാഹിം പുനത്തില്‍ മോഡറേറ്ററായി.
ലെന്‍സ് ഫെഡ് മുന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് കോയ വിഷയവമവതരിപ്പിച്ചു. പ്രകൃതിയെ നിലനിര്‍ത്തിയുള്ള വികസനമാണ് ആവശ്യമെന്നും എന്നാല്‍ ജില്ലയില്‍ മാത്രം നടപ്പിലാക്കിയ ഈ ഉത്തരവ് വന്‍കിടക്കാരെ സഹായിക്കാനുള്ളതാണെന്നും വിശദമായ യാതൊരു പഠനവും നടത്താതെ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമെടുത്ത് നടപ്പിലാക്കിയ ഈ ഉത്തരവ് ജില്ലയിലെ നിര്‍മാണ മേഖലക്ക് വലിയ തിരിച്ചടിയാണ് നല്‍കിയതെന്നും സംവാദത്തില്‍ ചര്‍ച്ച ചെയ്തു.
ഗ്രാമ പഞ്ചായത്തുകളിലും മുന്‍സിപാലിറ്റികളിലും നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് അനുവദിച്ച ഉയരപരിധി പുന:പരിശോധിക്കണമെന്നും സംവാദം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷ കുമാരി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, എം.സി സെബാസ്റ്റ്യന്‍, കെ.ജെ ദേവസ്യ, വട്ടക്കാരി മജീദ്, വേണുഗോപാലന്‍ മാസ്റ്റര്‍, മുഹമ്മദ് പഞ്ചാര, സെയ്തലവി, ബിജോയ് ആന്റണി, രവീന്ദ്രന്‍, ബെന്നി പുല്‍പ്പള്ളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."