വ്യാപാരശൃംഖല തുടങ്ങാനെന്ന പേരില്‍ കോടികള്‍ തട്ടിയ സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍
മാന്നാര്‍: വ്യാപാരശൃംഖല തുടങ്ങാനെന്ന പേരില്‍ നിരവധി പേരില്‍ നിന്നായി കോടികള്‍ തട്ടിയ സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍.
തിരുവനന്തപുരം കുടപ്പനക്കുന്ന് പാതിരപ്പള്ളി ലക്ഷ്മിമാധവം വീട്ടില്‍ മനോജ്കുമാറിനെ (43) യാണ് മാന്നാര്‍ പൊലിസ് അറസ്റ്റുചെയ്തത്. മാന്നാര്‍ കുട്ടമ്പേരൂര്‍ പുല്ലാമഠത്തില്‍ ഗീതാലക്ഷ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലിസ് അറസ്റ്റുചെയ്തത്. കേസില്‍ മറ്റ് നാല് പ്രതികളെക്കൂടി കിട്ടാനുണ്ട്.
പ്രതികള്‍ നടത്തിയിരുന്ന സിസില്‍ റീട്ടെയില്‍ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കീഴില്‍ സംസ്ഥാനമൊട്ടാകെ എന്റെ കട എന്ന സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്നതിനായി ഫ്രാഞ്ചൈസി അനുവദിക്കുന്നതിനായി നിരവധി പേരില്‍ നിന്നും എട്ട് ലക്ഷം രൂപ മുതല്‍ 13 ലക്ഷം രൂപ വരെ വാങ്ങിച്ചതായാണ് പൊലിസ് പറയുന്നത്. മാന്നാറിലെ ഗീതാലക്ഷ്മിയില്‍ നിന്നും എട്ട് ലക്ഷം രൂപയാണ് ഇവര്‍ വാങ്ങിയത്. ഫ്രാഞ്ചൈസി തുടങ്ങാന്‍ കട നല്‍കുകയും ഇവിടെ കമ്പനി സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി, കട വാടകയും അഞ്ച് ശതമാനം ലാഭവിഹിതം നല്‍കുകയും ചെയ്യാമെന്ന് ധരിപ്പിച്ചാണ് ഇവര്‍ പലരില്‍ നിന്നും പണം വാങ്ങിയത്. എന്നാല്‍ ഏതാനും കടകള്‍ മാത്രമാണ് ഇവര്‍ സംസ്ഥാനത്ത് തുടങ്ങിയത്.രണ്ട് വര്‍ഷം മുമ്പാണ് പലരില്‍ നിന്നും പണം പിരിച്ച് തുടങ്ങിയത്.
മാന്നാര്‍ സി.ഐ എസ്. വിദ്യാധരന്‍, എസ്.ഐ റെജൂബ്ഖാന്‍, ജൂനിയര്‍ എസ്.ഐ പ്രദീപ്കുമാര്‍, സി.പി.ഒ രജീഷ്, ഹോംഗാര്‍ഡ് രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം രാത്രി രണ്ടരയോടെ മനോജ്കുമാറിനെ തിരുവന്തപുരത്തുള്ള വീട്ടില്‍ നിന്നും അറസ്റ്റുചെയ്യുകയായിരുന്നു. ചെങ്ങന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."