എസ്. സുഹാസ് ജില്ലാ കലക്ടറായി ചുമതലയേറ്റു
ആലപ്പുഴ: ജില്ലയുടെ 49-ാമത് കലക്ടറായി എസ്. സുഹാസ് ചുമതലയേറ്റു. വയനാട് ജില്ലാ കലക്ടറായിരുന്നു. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍, എറണാകുളം അസി. കലക്ടര്‍, തൊഴില്‍വകുപ്പില്‍ എംപ്ലോയ്‌മെന്റ് ഡയരക്ടര്‍, ഐ.ടി ഡെപ്യൂട്ടി സെക്രട്ടറി, പ്ലാനിങ് ആന്‍ഡ് എകണോമിക് അഫയേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറി, സി.ഡി.എം.യു ഡയരക്ടര്‍, എന്‍.സി.ആര്‍.എം.പി സ്റ്റേറ്റ് പ്രൊജക്ട് മാനേജര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
കര്‍ണാടക സ്വദേശിയാണ്. അച്ഛന്‍ സി.കെ ശിവണ്ണ കര്‍ണാടക കേഡറിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ ശുഭ. ഭാര്യ ഡോ. വൈഷ്ണവി ഡര്‍മറ്റോളജിസ്റ്റാണ്. കഴിഞ്ഞ ഓണക്കാലത്ത് ജില്ലാ ശുചിത്വമിഷന്‍ സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കായുള്ള മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്താണ് ജില്ല കലക്ടറുടെ ആദ്യ ഔദ്യോഗിക പരിപാടി.
സ്ഥാനമൊഴിഞ്ഞ ജില്ല കലക്ടര്‍ ടി.വി അനുപമ വിതരണം ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വൈകീട്ട് ഇരുവരും പുതിയ കേന്ദ്രങ്ങളിലെത്തി ഇന്നലെ ചുമതലയേല്‍ക്കണമെന്ന നിര്‍ദേശം വന്നു. വിവരം ലഭിച്ചയുടന്‍ വയനാട്ടില്‍ നിന്ന് ആലപ്പുഴയ്ക്കു പുറപ്പെടുകയായിരുന്നു. വയനാട്ടില്‍ വിദ്യാഭ്യാസ മേഖലയയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."