HOME
DETAILS
MAL
കർഫ്യൂ സമയത്ത് സൗജന്യ ഓൺലൈൻ സേവനവുമായി റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
backup
April 13 2020 | 02:04 AM
റിയാദ്: കർഫ്യൂ സമയത്ത് ആശുപത്രി സേവനം ആവശ്യമുള്ളവർക്ക് റിയാദിലെ ഇന്ത്യൻ ഡോക്ടർമാരുടെ കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സൗജന്യമായി ഓൺലൈൻ സേവനം നൽകുന്നു. ഇതിനായി റിയാദിലെ പ്രമുഖരായ ഡോക്ടർമാരുടെ പേരും നമ്പറും ഡിപ്പാർട്ട്മെന്റുമടക്കം പൊതു ജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഇന്റേണല്‍ മെഡിസിന്‍ ഡോ.സെബാസ്റ്റ്യന്‍ (0533500978), ഡോ.ഗോപേഷ്(0551323404), ജനറല്‍ ഫിസിഷന്‍ ഡോ. രാജ്‌ശേഖര്‍ (0540547832), ഡോ. സഫീര്‍ (0532942689), ജനറല്‍ സര്‍ജന്‍ ഡോ.റെജി കുര്യന്‍(0566426795), ശിശുരോഗ വിദഗ്ദ്ധര്‍ ഡോ.സുരേഷ് (0538135528), ഡോ തമ്പി (0543315639), ഇ എന്‍ ഡി വിഭാഗം ഡോ.തോമസ് (0502326495), കണ്ണ് രോഗ വിദഗ്ദ്ധര്‍ ഡോ.ഭരതന്‍ (0502938304), ഡോ.ഷിജി ഗംഗാധരന്‍ (0562323544), അസ്ഥിരോഗ വിദഗ്തന്‍ ഡോ.ഹാഷിം (0530142275), ചര്‍മ്മ രോഗവിദഗ്ധരായ ഡോ.ജോഷി (0502164392), ഡോ.അനില്‍കുമാര്‍ നായിക് (0561576345), ദന്ത വിഭാഗം ഡോ.ജോസ് ആന്റോ (0541410314), ഡോ.സജിത്ത് (0544508314) ഗൈനോക്കോളജിസ്റ്റുമാരായ ഡോ.റീന സുരേഷ് (053 813 5528), ഡോ. ഷേര്‍ളി കുര്യന്‍ (0567967369) എന്നിവരടങ്ങിയതാണ് ഓണ്‍ലൈന്‍ സേവനം നൽകുന്ന ഡോക്ടര്‍മാരുടെ പാനല്‍.
മലയാളികളായ രോഗികൾക്ക് ഏറെ ഉപകരപ്പെടുന്ന രീതിയിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ റിയാദിലെ മലയാളി ഡോക്ടർമാരെ തന്നെയാണ് അസോസിയേഷൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കർഫ്യൂ കാരണം അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രിയിലോ ക്ലിനിക്കുകളിലോ എത്താൻ പ്രയാസമുള്ളവർക്ക് ഡോക്ടർമാരെ നേരിട്ട് ബന്ധപ്പെട്ട് ഉപദേശം തേടാവുന്നതാണെന്ന് ഐ.എം.എ അറിയിച്ചു. അതെ സമയം നമ്പറുകൾ ദുരുപയോഗപ്പെടുത്തി ആവശ്യക്കാരന് സേവനം കിട്ടാതെ വരുന്ന അവസ്ഥ ഒഴിവാക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."