HOME
DETAILS

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി വിദേശ ഫുട്‌ബോള്‍ പരിശീലകന്‍

  
backup
April 13 2020 | 02:04 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%87%e0%b4%96-2

 


പൊന്നാനി: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി വിദേശ ഫുട്‌ബോള്‍ പരിശീലകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ലോക്ക് ഡൗണില്‍ കുടുങ്ങി പട്ടാമ്പിയില്‍ കഴിയുന്ന ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ദിമിതര്‍ പാന്റേവിനാണ് സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്തെയും ആതിഥ്യമര്യാദയെയും വാനോളം പുകഴ്ത്തിയത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ കേരളത്തില്‍ അകപ്പെട്ടത് അനുഗ്രഹമായി കരുതുന്നുവെന്ന് ദിമിതര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് വൈറലാണ്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളായ റിയാസ് കാസിം, യൂസഫ് അലി എന്നിവരുടെ ക്ഷണപ്രകാരമാണ് എച്ച്-16 സ്‌പോര്‍ട്‌സ് സര്‍വിസിന്റെ ഭാഗമായി അദ്ദേഹം കേരളത്തിലെത്തിയത്. സംസ്ഥാനത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തിനു വേണ്ടി പ്രവര്‍ത്തിക്കാനായിരുന്നു വരവ്. മാര്‍ച്ച് നാലിനാണ് ദിമിതര്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.


ദിമിതറിന്റെ അനുഭവക്കുറിപ്പ്.


'ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. അത് ഒരു മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടു. മറ്റു ലോകരാജ്യങ്ങളെ പോലെ കേരളവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പക്ഷെ, ഇത്തരമൊരു സാഹചര്യത്തിലും എനിക്ക് ഇവിടെ നിന്ന് ഏതെങ്കിലും ബുദ്ധിമുട്ടോ, തിരിച്ചുപോകണമെന്നോ തോന്നിയിട്ടില്ല.
ഈ ഘട്ടത്തെ ആരോഗ്യ മന്ത്രി ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും ഏറെ കാര്യക്ഷമമായാണ് കൈകാര്യം ചെയ്തത്.
ലഭ്യമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പോലും പ്രശംസയ്ക്കിടയാക്കിയെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ക്വാറന്റൈനില്‍ ആയതു മുതല്‍ പട്ടാമ്പി നഗരസഭയിലെ മുതുതല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രിയദാസും സംഘവും നിരന്തരം തന്നെ പരിശോധിച്ചു കൊണ്ടിരിക്കുന്നു. ഫോണിലൂടെ തന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കാറുമുണ്ട്. പൊലിസിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചത്.
അതേസമയം, യൂറോപ്പിലെ കൊവിഡ് വ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നെ ഞെട്ടിപ്പിക്കുകയാണ്. ഈ അവസ്ഥയില്‍ ഞാന്‍ കേരളത്തിലാണെന്നുള്ളത് ഏറെ അനുഗ്രഹമായി തോന്നുന്നു. എന്റെയും കുടുംബത്തിന്റെയും നന്ദിയും ആശംസകളും അറിയിക്കാന്‍ വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി ശൈലജയെയും നേരിട്ട് കാണാനാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു.'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago