പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്നുമുതല്‍ തിരിച്ചുനല്‍കും
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘനത്തിന് പൊലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്നുമുതല്‍ ഉടമകള്‍ക്ക് തിരിച്ചുനല്‍കും. പൊലിസ് ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതിവാങ്ങിയ ശേഷമാകും വിട്ടുനല്‍കുക. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബഹ്റ ജില്ലാ പൊലിസ് മേധാവികള്‍ക്ക് നല്കി.
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം വാഹനങ്ങള്‍ വിട്ടുനല്കേണ്ടെതന്നും പ്രത്യേകം അറിയിപ്പുണ്ട്. അതേസമയം, ലോക്ക് ഡൗണ്‍ ലംഘിച്ച വാഹന ഉടമകളുടെ പേരില്‍ എടുക്കേണ്ട നിയമ നടപടി സംബന്ധിച്ച് പൊലിസിന് ഇതുവരെ ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. ഇക്കാര്യത്തില്‍ അഡ്വാക്കറ്റ് ജനറലില്‍നിന്ന് നിയമോപദേശം ലഭിച്ച ശേഷമാകും തീരുമാനമെടുക്കുക.
ലോക്ക് ഡൗണ്‍ ലംഘനത്തിന് ഇതുവരെ 23,000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പൊലിസ് പിടിച്ചെടുത്തത്. ആദ്യം പിടികൂടിയ വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും തിരികെ നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."