ദേവസ്വം ബോര്‍ഡ് അസി. എന്‍ജിനീയര്‍: പട്ടികജാതിക്കാര്‍ക്ക് നിയമനം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) തസ്തികയിലേക്ക് പട്ടികജാതിക്കാരടക്കം ഏഴ് പേരെ നിയമിച്ചു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയും അഭിമുഖവും വഴിയാണ് ഏഴ് പേരെ തെരഞ്ഞെടുത്തതെന്ന് ബോര്‍ഡ് അറിയിച്ചു. ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്ന 5,752 പേരില്‍ നിന്നും ഒ.എം.ആര് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 24 പേരെ മെയിന്‍ ലിസ്റ്റിലും, 21 പേരെ വിവിധ സമുദായങ്ങളുടെ സപ്ലിമെന്ററി ലിസ്റ്റിലും ഉള്‍പ്പെടുത്തി 45 പേരുടെ ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കിയിരുന്നു. ചുരുക്ക പട്ടികയിലുള്ളവരുടെ അഭിമുഖം നടത്തിയാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമന ശുപാര്‍ശ തയാറാക്കിയത്.
പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒരാളും, ഈഴവ വിഭാഗത്തില്‍ നിന്ന് അഞ്ച് പേരുമടക്കം ഏഴ് പേരെയാണ് സമുദായ സംവരണക്രമവും യോഗ്യതയും കണക്കാക്കി നിയമിച്ചതെന്നും ബോര്‍ഡ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."