HOME
DETAILS
MAL
കെ.പി രാമനുണ്ണിയുടെ ശയനപ്രദക്ഷിണത്തിനിടെ സംഘര്‍ഷം; 20 പേര്‍ക്കെതിരേ കേസ്
backup
June 08 2018 | 21:06 PM
കണ്ണൂര്‍: കത്‌വ സംഭവത്തിനു പ്രായശ്ചിത്തമായി എഴുത്തുകാരന്‍ കെ.പി രാമനുണ്ണി കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ നടത്തിയ ശയനപ്രദക്ഷിണത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലിസ് 20 പേര്‍ക്കെതിരേ കേസെടുത്തു.
കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേയാണ് വളപട്ടണം പൊലിസ് കേസെടുത്തത്. ആര്‍.എസ്.എസ് - സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ക്ഷേത്രത്തില്‍ ഉന്തുംതള്ളും ആരംഭിച്ചതോടെ രാമനുണ്ണി ശയനപ്രദക്ഷിണം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. തുടര്‍ന്ന് പൊലിസ് ഇടപെട്ടതിനെത്തുടര്‍ന്നാണ് കൂടുതല്‍ സംഘര്‍ഷം ഒഴിവായത്. ഫോട്ടോഗ്രാഫര്‍മാരെയും ചാനല്‍ ക്യാമറാമാന്മാരെയും ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വിലക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."