HOME
DETAILS

മദ്റസ മുഅല്ലിംകള്‍ക്ക് സമസ്തയുടെ ധനസഹായം പ്രഖ്യാപിച്ചു

  
backup
April 15 2020 | 05:04 AM

madrassa-muallim-fund-issue-samastha-2020


ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ സേവനം ചെയ്യുന്ന മുഅല്ലിംകള്‍ക്കും എസ്.കെ.ഐ എം.വി.ബോര്‍ഡ് മുഫത്തിശുമാര്‍, മുജവ്വിദുമാര്‍ എന്നിവര്‍ക്കും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ധനസഹായം പ്രഖ്യാപിച്ചു.
കൊവിഡ്-19 ന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദൈനംദിന ജീവിതത്തില്‍ വന്ന പ്രയാസങ്ങള്‍ കണക്കിലെടുത്താണ് ധന സഹായം മദ്റസാ മുഅല്ലിംകള്‍ക്ക് ആയിരം രൂപ വീതവും മുഫത്തിശുമാര്‍, മുജവ്വിദുമാര്‍ എന്നിവര്‍ക്ക് ആയരിത്തി അഞ്ചൂറ് രൂപവീതവും ധനസഹായമായി നൽകും.


കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തില്‍പരം വരുന്ന അംഗീകൃത മദ്‌റസകളിലെ മുഴുവന്‍ മുഅല്ലിംകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ മൂലം മാര്‍ച്ച് 11 മുതല്‍ മദ്‌റസകള്‍ക്ക് അവധി നല്‍കിയിരുന്നു. മദ്‌റസകളില്‍ നിന്ന് ലഭിക്കുന്ന ചെറിയ ശമ്പളം കൊണ്ട് മാത്രമാണ് ഭൂരിപക്ഷം മുഅല്ലിംകളുടെയും കുടുംബത്തിന്റെയും ദൈനംദിന ജീവിതം കഴിഞ്ഞു കൂടുന്നത്. അതോടൊപ്പം വിശുദ്ധ റമളാനും സമാഗതമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഒരു ആശ്വാസമെന്ന നിലക്ക് മുഅല്ലിംകള്‍ക്ക് ധനസഹായം അനുവദിച്ചതെന്നു സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരും അറിയിച്ചു.മുഅല്ലിംകള്‍ക്ക് റെയ്ഞ്ച് കമ്മിറ്റികള്‍ മുഖേനയും മുഫത്തിശുമാര്‍, മുജവ്വിദുമാര്‍ എന്നിവര്‍ക്ക് ഓഫീസില്‍ നിന്ന് നേരിട്ട് എക്കൗണ്ട് മുഖേനയും തുക ലഭ്യമാക്കും. റെയ്ഞ്ച് സെക്രട്ടറിമാര്‍ റെയ്ഞ്ചിന്റെ പേര്, നമ്പര്‍, മദ്‌റസകളുടെ എണ്ണം, ലിസ്റ്റ് അതാത് മദ്‌റസകളില്‍ സേവനം ചെയ്യുന്ന മുഅല്ലിംകളുടെ പേര് വിവരം, ഫോണ്‍ നമ്പര്‍, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബാങ്ക് എക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ബാങ്ക് ബ്രാഞ്ചിന്റെ പേര് എന്നിവ ഈ മാസം 22നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. ധനസഹായം കൈപ്പറ്റിയ മുഅല്ലിംകളുടെ ഒപ്പു സഹിതമുള്ള ലിസ്റ്റ് റെയ്ഞ്ച് സെക്രട്ടറിമാര്‍ ഓഫീസിലേക്ക് കൈമാറണം.


ഇതിനു പുറമെ മദ്റസകളിൽ സേവനം ചെയ്യുന്ന മുഅല്ലിംകൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ ക്ഷേമനിധി ഫണ്ടിൽ നിന്ന് 1000 രൂപാ വീതവും സഹായധനം പ്രഖ്യാപിച്ചു.റെയ്ഞ്ചിൽ അംഗത്വമുള്ളവരും ക്ഷേമനിധി വിഹിതം അടക്കുന്നവരുമായ മുഅല്ലിംകൾക്കു ക്ഷേമനിധി സഹായ തുക ലഭ്യമാക്കുമെന്നു
സമസ്ത കേരളം ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ് ലിയാരും ജനറൽ സെക്രട്ടറി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വിയും അറിയിച്ചു.ലോക്ക് ഡൗൺ കാലത്ത് മദ്റസകളെല്ലാം അടഞ്ഞുകിടക്കുകയാണ്. വാർഷികപരീക്ഷകളൊന്നും നടത്തിയിട്ടില്ല. പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ പിന്നീട് നൽകുന്നതായിരിക്കും. തുച്ഛമായ വരുമാനത്തിന് സേവനം ചെയ്യുന്ന മദ്റസാദ്ധ്യാപകർക്ക് പ്രയാസപ്പെടുന്ന ഇക്കാലത്ത് ചെറിയതോതിലെങ്കിലും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് സഹായം അനുവദിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.സഹായതുക റൈഞ്ച് കമ്മിറ്റികൾ മുഖേന വിതരണം ചെയ്യും. റെയ്ഞ്ച് സെക്രട്ടറിമാർ ഓൺലൈനിൽ ഇതിനുള്ള അപേക്ഷ സമർപ്പിക്കണം. ഇതു കൂടാതെ സർവീസ് ആനുകൂല്യത്തിന് അപേക്ഷിച്ചവർക്കുള്ള സഹായധനം റമദാൻ ആദ്യത്തോടെ വിതരണം തുടങ്ങും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago