HOME
DETAILS

ഗുരുവിനെ കൊല്ലുന്നതിലും രാംദേവിന് പങ്കെന്ന്

  
backup
June 09, 2018 | 7:57 PM

%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82

 

ന്യൂഡല്‍ഹി: യോഗാ ഗുരുവും പതഞ്ജലി ഹെര്‍ബല്‍ ആയുര്‍വേദിക് സ്ഥാപകനുമായ ബാബാ രാംദേവിനെതിരേ മുന്‍ ശിഷ്യയായ യുവതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. താന്‍ രാംദേവിന്റെ മുന്‍ അനുയായിയാണെന്നും പേര് മീരയാണെന്നും പരിചയപ്പെടുത്തിയ യുവതി സോഷ്യല്‍മീഡിയയിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.
കൊലപാതകം ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് രാംദേവിനെതിരേ ഡോ.മീര ഉന്നയിക്കുന്നത്.മുന്‍ ഗുരു രാജീവ് ദീക്ഷിതിന്റെ കൊലപാതകത്തില്‍ ബാബാ രാംദേവിന് പങ്കുണ്ടെന്ന് യുവതി വിഡിയോയിലൂടെ വ്യക്തമാക്കുന്നു. ആറുലക്ഷത്തിനടുത്ത് ആളുകളാണ് ഇതുവരെ വിഡിയോ കണ്ടുകഴിഞ്ഞത്.
ഹരിദ്വാര്‍ സ്വദേശിയായ താന്‍ സന്യാസി ആവണമെന്ന ആഗ്രഹത്തോടെയാണ് രാംദേവിനൊപ്പം ചേര്‍ന്നത്. ചേര്‍ന്നതിന് ശേഷമാണ് യഥാര്‍ഥത്തില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് മനസിലായത്. അവിടെ മൊത്തം ക്രിമിനലുകളാണ്. അവര്‍ ധരിച്ചിരിക്കുന്നത് വ്യാജ സന്യാസ വേഷമാണെന്ന് താന്‍ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണെന്നും യുവതി പറയുന്നു.രാംദേവിന്റെ രാജ്യസ്‌നേഹം വ്യാജമാണ്.
മുന്‍ ഗുരു രാജീവ് ദീക്ഷിതിനെ വധിച്ചതിന് പിന്നില്‍ ബാബാ രാംദേവും സംഘവും ആണെന്നുള്ളതിനുള്ള തെളിവ് തന്റെ കൈയിലുണ്ട്. രാദേവിനെതിരായുള്ള തന്റെ തെളിവുകള്‍ 44 പേജുള്ള ഒരു കത്താക്കി പ്രധാനമന്ത്രി മോദിക്ക് അയച്ചിട്ടും കാര്യമുണ്ടായില്ലെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.രാംദേവിനെതിരേ മൂന്ന് കേസ് കൊടുത്തുവെന്നും അതില്‍ ഒന്ന് മുക്കിയെന്നും രണ്ടെണ്ണം ഇപ്പോള്‍ കോടതിയിലാണെന്നും യുവതി പറഞ്ഞു. പതഞ്ജലിയുടെ പേരില്‍ രാജ്യത്ത് വിറ്റഴിക്കുന്ന ത് വ്യാജ ഉല്‍പന്നങ്ങളാണ്.കൃത്യമായ അന്വേഷണം നടത്തിയാല്‍ ക്രൂരമായ പല സത്യങ്ങളും പുറത്തുവരും.2010 നംവബറില്‍ ചണ്ഡീഗഡില്‍ വച്ചാണ് പതഞ്ജലി എന്ന ആശയം ആദ്യമായി കൊണ്ടുവന്ന ദീക്ഷിത് മരണപ്പെടുന്നത്.
ഇദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നാലെ ബാബാ രാംദേവിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം അദ്ദേഹം നിഷേധിച്ചു. കൊലക്കുറ്റം തനിക്കുമേല്‍ ചുമത്താന്‍ ചിലര്‍ മനഃപൂര്‍വം ശ്രമിക്കുയാണെന്നായിരുന്നു രാംദേവിന്റെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി അഹങ്കാരി, ഇനി കാല് പിടിക്കാനില്ല'; കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുകുമാരന്‍ നായര്‍

Kerala
  •  a month ago
No Image

'സിസ്റ്റം നിസ്സംഗത പാലിച്ചു'; തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

Kerala
  •  a month ago
No Image

122 കോടി ചെലവില്‍ നവീകരിച്ച കുളം, ആഴ്ചകള്‍ക്കകം പെയിന്റ് ഇളകി, പായല്‍ നിറഞ്ഞു; ട്രംപിന്റെ തിരക്കിട്ട നവീകരണത്തിന് രൂക്ഷ വിമര്‍ശനം

International
  •  a month ago
No Image

സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം; ദുരൂഹതയില്ലെന്ന് പൊലിസ്

Kerala
  •  a month ago
No Image

അംഗത്വം പുതുക്കി നല്‍കിയില്ല, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ പുറത്ത്

Kerala
  •  a month ago
No Image

വായ മറച്ചുപിടിച്ചു സംസാരിച്ചു; ലോകകപ്പ് ചരിത്രത്തിലാദ്യമായി ചുവപ്പുകാർഡ് വാങ്ങി പരാഗ്വേ താരം 

International
  •  a month ago
No Image

മെസിക്ക് ചുവപ്പ് കാർഡ് നൽകണമായിരുന്നു; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൽജീരിയ

International
  •  a month ago
No Image

'കേരളത്തിന്റെ മണ്ണും വിണ്ണും കടലും അദാനിക്ക് വിൽക്കുന്നു, ബജറ്റ് ജനദ്രോഹം'; യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

Kerala
  •  a month ago
No Image

കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല

Kerala
  •  a month ago
No Image

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി

Kerala
  •  a month ago