'മുഖ്യമന്ത്രി അഹങ്കാരി, ഇനി കാല് പിടിക്കാനില്ല'; കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുകുമാരന്‍ നായര്‍
കോട്ടയം: മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്നും ഇനി കാലുപിടിക്കാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍െ പ്രതികരണം. പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എന്‍.എസ്.എസിന്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരായ അതൃപ്തി പരസ്യമാക്കിയത്.
കൂടിക്കാഴ്ചയ്ക്ക് അനുമതിതേടി രണ്ടുതവണ എന്‍.എസ്.എസ് നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടിരുന്നു. ഔദാര്യത്തിന് വേണ്ടിയല്ല, സമുദായത്തിന്റെ അവകാശത്തിന് വേണ്ടിയാണ് ചെന്നത്. മുഖ്യമന്ത്രിയുടെ കാലുപിടിക്കേണ്ട കാര്യമല്ല. ഈ രീതിയില്‍ തന്നെ മുന്നോട്ടുപോകട്ടെയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
നേരത്തെയും സതീശനെതിരെ സുകുമാരന്‍ നായര്‍ കടുത്ത പ്രയോഗങ്ങള്‍ നടത്തിയിരുന്നു. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന സതീശന്റെ പഴയകാല പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുകുമാരന്‍ നായരുടെ വിമര്‍ശനം. പണ്ട് പലതവണ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവില്‍ നിലപാട് മാറ്റി അഹങ്കാരിയായ രീതിയില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Expressing dissatisfaction over not being granted permission for a meeting with vd satheeshan, G. Sukumaran Nair sharply criticised the Chief Minister, describing him as arrogant and stating that he would no longer seek such meetings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."