സഊദിയില്‍ രണ്ടിടങ്ങളിലായി മയക്കുമരുന്ന് പിടികൂടി
ദമ്മാം: സഊദിയില്‍ ജിദ്ദ, അസീര്‍ പ്രവിശ്യകളിലായി വന്‍ മയക്കുമരുന്നു വേട്ട. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് അതിര്‍ത്തിയില്‍ വെച്ച് സഊദി സുരക്ഷാ വകുപ്പ് പിടികൂടി.
അസീര്‍ പ്രവിശ്യയില്‍ നിന്നും 300 കിലോഗ്രാം ഹഷീഷ് ഇനത്തില്‍ പെട്ട മയക്കുമരുന്നാണ് പിടികൂടിയത്. അതിര്‍ത്തി കടലിലൂടെ ബോട്ടില്‍ കടത്താന്‍ ശ്രമിക്കവെയാണ് നാവിക സേനയുടെ സഹായത്തോടെ പിടികൂടിയത്. യമനില്‍ നിന്നും കടത്താനുള്ള ശ്രമമായിരുന്നെന്നും രണ്ട് യമന്‍ പൗരന്മാരെ പിടികൂടിയതായും അതിര്‍ത്തി സുരക്ഷാ കമാണ്ടര്‍ സാഹിര്‍ മുഹമ്മദ് അല്‍ ഹര്‍ബി പറഞ്ഞു.
ജിദ്ദയിലെ വേട്ടയില്‍ 1,751,000 മയക്കുമരുന്ന് ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് പിടികൂടിയത്. കപ്പലില്‍ കയറ്റി വരികയായിരുന്ന ഇലക്ട്രിക് കേബിളിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. പിടികൂടിയ ഗുളികകള്‍ അധികൃതര്‍ നശിപ്പിച്ചു. വെള്ളിയാഴ്ച മറ്റൊരു സംഭവത്തില്‍ 1,446 ഹഷീഷുമായി രണ്ട് സ്ത്രീകളെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."