ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി
ആലപ്പുഴ: സി.പി.എം നേതാവ് ജി. സുധാകരനെ സന്ദര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സുധാകരന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദര്‍ശനമെന്നാണ് വേണുഗോപാല്‍ പ്രതികരിച്ചത്.
അതേസമയം, രൂക്ഷമായാണ് കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ജി. സുധാകരന്‍ പ്രതികരിച്ചത്. തന്നെ കാണാന്‍ പലരും വരാറുണ്ട്. തന്നെ ഒരു പ്രധാന നേതാവായി ആളുകള്‍ കാണുന്നുണ്ട്. അത് തന്റെ പൊതുപ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. പാര്‍ട്ടി മാനദണ്ഡം അനുസരിച്ചാണ് താന്‍ സ്ഥാനമൊഴിഞ്ഞത്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കായി വിവാദമുണ്ടാക്കുകയാണ്. പ്രായപരിധി തങ്ങളെല്ലാം ഒരുമിച്ചെടുത്ത തീരുമാനമാണ്. പറയാത്ത കാര്യങ്ങളാണ് പലപ്പോഴും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു. തന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കാനാണ് കെ.സി എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പലപ്പോഴായി സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇത് വിവാദമാവുന്നതിനിടെ സി.പി.എം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതും ചര്‍ച്ചയായി. ഉദ്ഘാടന സമ്മേളനത്തില്‍ മാത്രമല്ല ഇന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."