കുടുംബശ്രീ പലിശരഹിത വായ്പ 22 മുതല്‍; മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
തിരുവല്ല: കൊവിഡ് പശ്ചാത്തലത്തില്‍ കുംടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കായി പ്രഖ്യാപിച്ച 'മുഖ്യമന്ത്രിയുടെ സഹായഹസ്തം' പലിശരഹിത വായ്പാ പദ്ധതി 22 മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കും. 20 മുതല്‍ കുടുംബശ്രീ ബാങ്കുകള്‍ക്ക് വായ്പയ്ക്കുള്ള അപേക്ഷകള്‍ കൈമാറും. തുടര്‍ന്ന് 22 മുതല്‍ വായ്പ അനുവദിച്ചു തുടങ്ങും.
ഇതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാ മാനദണ്ഡപ്രകാരം അര്‍ഹരായവര്‍ക്കു മാത്രമാണ് വായ്പ ലഭിക്കുക. ഇത്തരത്തില്‍ 5,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ഓരോ അയല്‍ക്കൂട്ട അംഗത്തിനും അനുവദിക്കുക. മുഖ്യമന്ത്രി പ്രഖ്യാപിച്ച 2,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജിന്റെ അടിസ്ഥാനത്തില്‍ എല്ലാ അംഗങ്ങള്‍ക്കും 25,000 രൂപ വീതം വായ്പ അനുവദിക്കാനായിരുന്നു ആദ്യ ഘട്ടത്തില്‍ സര്‍ക്കാരിന്റെ ആലോചന. എന്നാല്‍ ഓരോ ജില്ലയിലെയും അയല്‍ക്കൂട്ടങ്ങളുടെ എണ്ണത്തിന് ആനുപാതികമായി വായ്പത്തുക നിശ്ചയിക്കാനാണ് നിലവിലെ തീരുമാനം.
അഞ്ചിലധികം അംഗങ്ങളുള്ളതും വാടക വീട്ടില്‍ താമസിക്കുന്നതുമായ കുടുംബം, സ്ത്രീകള്‍ മാത്രമുള്ള, ഒന്നിലധികം വയോജനങ്ങളുള്ള, കാന്‍സര്‍വൃക്കരള്‍ിടപ്പുരോഗികളുള്ള കുടുംബം, ഭിന്നശേഷിക്കാരായ അംഗങ്ങളുള്ള കുടുംബം, 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള കുടുംബം എന്നിവര്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന. കൊവിഡ് പശ്ചാത്തലത്തില്‍ ലഭ്യമായിക്കൊണ്ടിരുന്ന വരുമാനം പൂര്‍ണമായോ ഭാഗികമായോ നിലക്കാത്തവര്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് 10,000 രൂപയോ അതിനു മുകളിലോ വേതനംപെന്‍ഷന്‍ഓണറേറിയം ലഭിക്കുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ുടുംബം, വ്യക്തമായ കാരണമില്ലാതെ മൂന്നു മാസത്തില്‍ കൂടുതല്‍ അയല്‍ക്കൂട്ട യോഗത്തില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരുന്ന അംഗങ്ങള്‍ എന്നിവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഓരോ അയല്‍ക്കൂട്ടത്തിലുമുള്ള അംഗങ്ങളുടെ എണ്ണം കണക്കാക്കി അവരുടെ ജീവിത സാഹചര്യം മനസിലാക്കി വേണം ഓരോ അംഗത്തിനുമുള്ള വായ്പത്തുക നിശ്ചയിക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 22 മുതല്‍ ബാങ്കുകള്‍ വായ്പ അനുവദിക്കുക. ആകെയുള്ള 42,69,757 അയല്‍ക്കൂട്ട അംഗങ്ങളില്‍ 35,52,275 പേരാണ് വായ്പയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്. വാര്‍ഡ് തലത്തില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് എ.ഡി.എസുമാര്‍ വഴി ഒന്നിച്ച് അപേക്ഷ സമര്‍പ്പിക്കാം. ലോക്ക് ഡൗണ്‍ കാലത്ത് അപേക്ഷകര്‍ക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്ന് കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."