HOME
DETAILS
MAL
മുഖ്യമന്ത്രിയുടേത് ഭീകരമുഖം: കെ. മുരളീധരന്
backup
April 19 2020 | 02:04 AM
കോഴിക്കോട്: കെ.എം ഷാജിക്കെതിരേയുള്ള വിജിലന്‍സ് കേസ് മുഖ്യമന്ത്രിയുടെ ഭീകരമുഖം ഒന്നുകൂടി തുറന്ന് കാട്ടിയിരിക്കുകയാണെന്ന് കെ. മുരളീധരന് എം.പി.
രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായി നേരിടുന്നതിനു പകരം കേസുകളില്‍ കുടുക്കി നിശബ്ദരാക്കാമെന്ന പ്രധാനമന്ത്രി മോദിയുടെ അതേ സമീപനമാണ് പിണറായി വിജയനും സ്വീകരിക്കുന്നത്. എം.എല്‍. എയുടെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുകയും വിവരം പാര്‍ട്ടി ചാനലില്‍ കൂടി സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്ത സ്പീക്കറുടെ നടപടി ഖേദകരവും സാമാന്യ മര്യാദയ്ക്ക് യോജിക്കാത്തതുമാണ്. ഇത്തരം നീക്കങ്ങളെ നിയമനടപടികളിലൂടെ നേരിട്ട് ജനങ്ങളുടെ മുന്പില് സത്യസന്ധത തെളിയിക്കും. കെ.എം ഷാജിക്ക് എല്ലാ രാഷ്ട്രീയ പിന്തുണയും നല്‍കുമെന്നും മുരളീധരന് കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."