ഏഴുവര്‍ഷം പിണങ്ങിനിന്ന അച്ഛന്റെ വിളി വന്നു; മഹാവ്യാധിക്കെതിരായ പോരാട്ടത്തിനിടയില്‍
സ്വന്തം ലേഖകന്‍
പൊന്നാനി: കൊവിഡ് ആശുപത്രിയൊരുക്കാന്‍ പോയ ഡോക്ടര്‍ക്ക് ഏഴു വര്‍ഷം മിണ്ടാതെ പിണങ്ങിനിന്ന അച്ഛന്റെ ഫോണ്‍വിളിയെത്തി. നിനക്ക് സുഖമല്ലേയെന്ന്. കണ്ണു നിറഞ്ഞ നിമിഷം പങ്കിട്ട് ഡോക്ടര്‍ നരേഷ്.
കൊറോണ കാരണം പരസ്പരം പിണക്കം മാറിയതിന്റെ സന്തോഷത്തിലാണ് അച്ഛനും മകനും.
കാസര്‍കോട്ട് കൊവിഡ് വ്യാപനം കൈവിട്ടു പോകുമെന്ന ഘട്ടത്തില്‍ മംഗളൂരുവിലേക്കുള്ള അതിര്‍ത്തികള്‍ കര്‍ണാടക പൂര്‍ണമായും അടച്ചിരുന്നു. ഈ ഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കൊളജിലെ ഒരു സംഘം കാസര്‍കോട്ട് കോവിഡ് ആസ്പത്രിയൊരുക്കാന് യാത്രതിരിച്ചു. ആ സംഘത്തില്‍ ഡോ. നരേഷും ഉണ്ടായിരുന്നു.
ഇതറിഞ്ഞതോടെയാണ് ഏഴു വര്‍ഷം മിണ്ടാതിരുന്ന നരേഷിന്റെ അച്ഛന് മകനെ ഫോണില്‍ വിളിച്ചു സംസാരിച്ചത്. ചെന്നൈ സ്വദേശിയായ നരേഷ് ജീവിതത്തിലൊരിക്കും മിണ്ടില്ലെന്നു കരുതിയ അച്ഛന് വിളിച്ചതിന്റെ സന്തോഷത്തിലാണ്. ഏഴു വര്‍ഷമായി മിണ്ടാതെ, പരസ്പരം ഒരു നോട്ടം പോലും നോക്കാതെ, വീട്ടിനുള്ളില്‍ തന്നെ മതിലുകള്‍ കെട്ടി ഇരിപ്പായിരുന്നു ഇവര്‍.
കാസര്‍കോട്ട് കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്ന ടീമിലുണ്ടെന്ന് സുഹൃത്തുക്കളിലാരോ പറഞ്ഞറിഞ്ഞാണ് അച്ഛന് വിളിച്ചത്.
കൊറോണ തങ്ങളുടെ ബന്ധത്തെയും സ്നേഹത്തെയും തിരിച്ചുനല്കിയതായി ഡോക്ടറും അച്ഛനും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."