നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വാക്‌പോര് ചെയര്‍പേഴ്‌സണ്‍ ഇറങ്ങിപ്പോയി
തൊടുപുഴ: നഗരസഭ യോഗത്തില്‍ രൂക്ഷമായ വാക്‌പോര്. നഗരസഭയില്‍ അനധികൃത കെട്ടിടനിര്‍മ്മാണം നടത്തിയവരില്‍ നിന്നും ചിലരെ ഒഴിവാക്കാന്‍ സിപിഎം കൗണ്‍സിലര്‍മാര്‍ തന്നെ വിളിച്ചതായി ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ കൗണ്‍സിലില്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അവസാനം ചെയര്‍പേഴ്‌സന്റെ ഇറങ്ങിപ്പോക്കില്‍ കലാശിച്ചത്.
ഇന്നലെ രാവിലെ ചേര്‍ന്ന തൊടുപുഴ നഗരസഭ കൗണ്‍സില്‍ യോഗമാണ് നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. നഗരാതിര്‍ത്തിയില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് അധികനികുതി ചുമത്തുന്നത് ഒഴിവാക്കണമെന്ന് സിപിഎമ്മിലെ രണ്ടണ്ട് കൗണ്‍സിലര്‍മാര്‍ തന്നോട് ആവശ്യപ്പെട്ടു എന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിന്റെ ആരോപണം.
ഇത് ചോദ്യം ചെയ്ത സിപിഎം കൗണ്‍സിലര്‍ ആര്‍ ഹരി നഗരത്തിലെ മുഴുവന്‍ അനധികൃത നിര്‍മ്മാണങ്ങളും കണ്ടെണ്ടത്തി നടപടി സ്വീകരിക്കണമെന്നും ഇപ്പോള്‍ കണ്ടെണ്ടത്തിയ പത്ത് നിര്‍മാണങ്ങള്‍ക്ക് മാത്രമായി നടപടി ഒതുക്കരുതെന്നുമാണ് താന്‍ ചെയര്‍പേഴ്‌സണോട് പറഞ്ഞതെന്ന് വിശദീകരിച്ചു.
ഇതംഗീകരിച്ച ചെയര്‍പേഴ്‌സണ്‍ ഹരിക്കെതിരായ ആരോപണം പിന്‍വലിക്കാന്‍ നിര്‍ബന്ധിതയായി. അപ്പോഴും സിപിഎം കൗണ്‍സിലര്‍ കെ കെ ഷിംനാസിനെതിരെ അവര്‍ ആരോപണം ആവര്‍ത്തിച്ചു.
ഇത് ചോദ്യംചെയ്ത ഷിംനാസ് ചെയര്‍ പേഴ്‌സണ്‍ കളവ് പറയുകയാണെന്ന് വ്യക്തമാക്കി. ബഹളത്തില്‍ മുങ്ങിയ കൗണ്‍സിലില്‍ പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ച ആവശ്യം അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം മറന്ന് അസംബന്ധങ്ങള്‍ പറയരുതെന്നായിരുന്നു.
കാര്യങ്ങള്‍ പഠിച്ച് സംസാരിക്കാന്‍ ശ്രമിക്കാത്ത ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും കൗണ്‍സിലര്‍മാര്‍ക്ക് നാണക്കേടാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരസഭ കെട്ടിട നവീകരണത്തില്‍ അഴിമതി നടന്നുവെന്ന ആരോപണം തന്നെ ലക്ഷ്യമാക്കിയാണ് ചിലര്‍ ഉന്നയിക്കുന്നതെന്ന് മുന്‍ ചെയര്‍മാന്‍ എ എം ഹാരിദ് വികാരനിര്‍ഭരനായി കൗണ്‍സിലില്‍ അറിയിച്ചു.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് താന്‍ നല്‍കിയ കത്ത് കൗണ്‍സില്‍ പരിഗണിക്കണമെന്നും ഓഡിറ്റ് റിപോര്‍ട്ടില്‍ മുന്‍ ചെയര്‍മാന്‍ പണം എടുത്തിട്ടുള്ളതായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ആരോപണമുന്നയിച്ചവര്‍ അത് തെളിയിക്കട്ടെയെന്നും ഹാരിദ് വെല്ലുവിളിച്ചു.
വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍, കൗണ്‍സിലര്‍മാരായ കെ കെ ഷിംനാസ്, ആര്‍ ഹരി, എഎം ഹാരിദ് എന്നിവര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്.
ചെയര്‍പേഴസണു നേരെ കൈചുണ്ടി ഷിംനാസ് സംസാരിച്ചതും ഇരിപ്പിടത്തില്‍ നിന്നും പുറത്തിറങ്ങിയതുമാണ് ചെയര്‍പേഴ്‌സണെ ചൊടിപ്പിച്ചത്. 25 അജണ്ടണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ യോഗമാണ് തീരുമാനമൊന്നുമെടുക്കാതെ ചെയര്‍പേഴ്‌സന്റെ ഇറങ്ങിപ്പോക്കോടെ അലങ്കോലപ്പെട്ടത്. ഈ അജണ്ടണ്ടകള്‍ ചര്‍ച്ചചെയ്യാന്‍ 11 ന് വീണ്ടുണ്ടം കൗണ്‍സില്‍ യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."