HOME
DETAILS
MAL
കുടകില്‍ നിന്ന് ഒരാഴ്ചക്കിടെ കാട്ടിലൂടെയെത്തിയത് 57 പേര്: അതിര്‍ത്തി കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി കേരളം
backup
April 24 2020 | 12:04 PM
തിരുവനന്തപുരം: കര്‍ണാടകത്തിലെ കുടകില്‍ നിന്ന് ഒരാഴ്ചക്കിടെ കണ്ണൂരിലേക്ക് കാട്ടിലൂടെ അതിര്‍ത്തി കടന്നുവന്നത് 57 പേര്. ഇന്നു മാത്രം എട്ടുപേരെ കൊറോണ നിരീക്ഷണത്തിലാക്കി. ഇതോടെ അതിര്‍ത്തി കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇരിട്ടിയിലെ രണ്ട് കോറോണ സെന്ററിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. മറ്റ് അതിര്‍ത്തികളിലും ഇതിന് സാധ്യതയുള്ളതിനാലാണ് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിരിക്കുന്നത്.
മറ്റ് സംസ്ഥാനളില്‍ നിന്ന് ഇങ്ങോട്ടുവരാനുള്ളവര് പല വഴികളും സ്വീകരിക്കുകയാണ്. അതിര്‍ത്തിപങ്കിടുന്ന ജില്ലകളില്‍ ജാഗ്രത തുടരേണ്ടതുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."