പാനൂരില്‍ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവ് പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു
കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ബി.ജെ.പി നേതാവായ അധ്യാപകന് പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ക്രൈം ബ്രാഞ്ച് മലപ്പുറം എസ്.പി കെ.വി സന്തോഷ് കുമാറാണ് അന്വേഷണ സംഘ തലവന്‍. നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവായ അധ്യാപകന് പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണം ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
നാലാം ക്ലാസുകാരിയെ അധ്യാപകന് പദ്മരാജന് സ്കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതി മാര്‍ച്ച് പതിനേഴിന് നല്‍കിയിട്ടും കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയിരുന്നു. പൊലിസ് അന്വേഷണം വഴിത്തെറ്റിക്കുകയും പ്രതിയെ സംരക്ഷിക്കാന്‍ കുട്ടുനില്ക്കുകയായിരുന്നുവെന്നും കുടുംബത്തിന് പരാതിയുണ്ടായിരുന്നു. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
അധ്യാപകന് പീഡിപ്പിച്ചെന്ന് മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നല്കി. കേസന്വേഷിച്ച പാനൂര്‍ പൊലീസ് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാഞ്ഞത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അധ്യാപകന് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് അറിയമായിരുന്നു എന്ന് സഹപാഠിയുടെ വെളിപ്പെടുത്തിയതോടെയാണ് ആരോഗ്യമന്ത്രി ഉള്പെടെയുള്ളവര് പൊലിസിനെ വിമര്‍ശിച്ച് രംഗത്തെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്യുകയുണ്ടായതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."