HOME
DETAILS
MAL
നാല് കേന്ദ്ര സമിതികള്‍ കൂടി
backup
April 25 2020 | 00:04 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപകമായ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നാലു പുതിയ ഉന്നതതല സമിതികള്‍ കൂടി രൂപികരിച്ചു. സമിതി അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരാണ് സമിതിയെ നയിക്കുന്നത്. ആരോഗ്യവിദഗ്ധനും പ്രകൃതി ദുരന്ത വിദഗ്ധനും സമിതിയുടെ ഭാഗമായുണ്ടാകും. നേരത്തെ ആറു സമിതികള്‍ക്ക് രൂപം നല്‍കിയതിന് പുറമെയാണിത്. നേരത്തെ രൂപീകരിച്ച സമിതികള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് റിപോര്‍ട്ട് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."